Top News articles

cricket

ഐസിസി ഏകദിന റാങ്കിംഗ്; ബാറ്റിങ്ങില്‍ കൊഹ്‌ലി തിളങ്ങി, ബോളിങ്ങില്‍ ബുംറയുടെ മികച്ച പ്രകടനം

ഐസിസി ഏകദിന റാങ്കിംഗ്; ബാറ്റിങ്ങില്‍ കൊഹ്‌ലി തിളങ്ങി, ബോളിങ്ങില്‍ ബുംറയുടെ മികച്ച പ്രകടനം

ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗ് പട്ടിക പുറത്ത് വിട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ 558 റണ്‍സ് നേടിയ വിരാട് കൊഹ്‌ലിയാണ് ബാറ്റ്‌സ്മാന്മാരില്‍ ഒന്നാമത്. പരമ്പരയിലെ മികച്ച പ്രകടനത്തില്‍ 33 റേറ്റിംഗ് പോയിന്റുകളാണ് കൊഹ്‌ലി നേടിയത്. നിലവില്‍ 909 റേറ്റിംഗ്

explosion-w-Afghanistan's

അഫ്ഗാനിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരണപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ നംഗര്‍ഹറില്‍ രണ്ടാമത്തെ പൊലീസ് ജില്ലയുടെ സമീപത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. അപകടത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതു വരെ ലഭ്യമായിട്ടില്ല.

anshu

ചീഫ് സെക്രട്ടറിയെ ആംആദ്മി എംഎല്‍എമാര്‍ കൈയേറ്റം ചെയ്തതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അംശു പ്രകാശിനെ ആംആദ്മി എംഎല്‍എമാര്‍ കൈയേറ്റം ചെയ്തതായി പരാതി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയെ ആക്രമിച്ചത്. സംഭവത്തില്‍ ചീഫ് സെക്രട്ടറി ലഫ്.ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും

priyawarrior

ഹൈദരാബാദ് പൊലീസിന് ഒരു ‘ചുട്ട’ മറുപടി; പ്രിയ വാര്യര്‍ കുട്ടി പൊലീസ് പ്രചാരക !

കൊച്ചി: മത നിന്ദ നടത്തിയെന്ന പരാതിയില്‍ ഹൈദരാബാദ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ പ്രിയ വാര്യര്‍ക്ക് കേരള പൊലീസിന്റെ സല്യൂട്ട് ! തൃശൂരില്‍ നടക്കുന്ന സ്റ്റുഡന്‍സ് പൊലീസ് കേഡറ്റിന്റെ സംസ്ഥാന ക്വിസ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ പരിപാടിയുടെ പ്രചരണത്തിനായാണ് ‘അഡാര്‍

kadakampally surendran

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരുടെ ആത്മഹത്യ നിസാരവത്ക്കരിച്ച് കടകം പള്ളി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരുടെ ആത്മഹത്യയെ നിസ്സാരവത്ക്കരിച്ച് സഹകരണ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. പെഷന്‍കാര്‍ ആത്മഹത്യ ചെയ്യുന്നത് ആദ്യമായല്ലെന്നാണ് മന്ത്രിയുടെ വിവാദപരമായ പരാമര്‍ശം. പെന്‍ഷന്‍ കുടിശ്ശിക വിതരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അഞ്ചുമാസമായി മുടങ്ങിയ കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം സര്‍ക്കാര്‍ ആഘോഷമായി

HEALTH

ആരോഗ്യ നയത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു

തിരുവനന്തപുരം: ആരോഗ്യേ നയത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ നിര്‍ബന്ധമാക്കുവാനാണ് നിര്‍ദ്ദേശം. കൂടാതെ ആരോഗ്യ വകുപ്പിനെ രണ്ടായി വിഭജിക്കണമെന്നും, ഇത് പൊതുജനാരോഗ്യം, ക്ലിനിക്ക് എന്നിങ്ങനെയാവണം വിഭജനമെന്നും നിര്‍ദ്ദേശത്തിലുണ്ട്. പരാതി പരിഹാരത്തിന് ഓംബുഡ്‌സ്മാന്‍ വേണമെന്നും, മെഡിക്കല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

jayarajannew

ഷുഹൈബിന്റെ വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ഇ.പി. ജയരാജന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ഇ.പി. ജയരാജന്‍ എംഎല്‍എ. കേസില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടി പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, കണ്ണൂരില്‍ ക്രിമിനല്‍ രാഷ്ട്രീയം വളര്‍ത്തിയത് സിപിഎമ്മെല്ലെന്നും കോണ്‍ഗ്രസ് നേതാവ്

supreeme court

യത്തീംഖാനകള്‍ ബാല നീതി പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ യത്തീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ് സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങള്‍ക്കും ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കും നിയമം ബാധകമാണെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മാര്‍ച്ച് 31-നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഡാറ്റാബേസിസ് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി

mob storms

അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ഗുവാഹത്തി: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അരുണാചല്‍ പ്രദേശിലെ ടെസു ടൗണിലാണ് സംഭവം. പൊലീസ് കസ്റ്റഡിയില്‍ നിന്ന് വലിച്ചിറക്കിയാണ് ജനങ്ങള്‍ പ്രതികള്‍ക്കുള്ള ശിക്ഷ നല്‍കിയത്. സഞ്ജയ് സോബര്‍(30) ജഗദീഷ് ലോഹര്‍(25) എന്നിവരെ ആയിരത്തിലധികം

Earthquake

കശ്മീരില്‍ ഭൂചലനം അനുഭവപ്പെട്ടു ; റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.41 നാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് ആളപായമേ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Back to top