National articles

nurse

നഴ്‌സുമാരുടെ മിനിമം വേതനം; മാനേജ്‌മെന്റുകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

നഴ്‌സുമാരുടെ മിനിമം വേതനം; മാനേജ്‌മെന്റുകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. മിനിമം വേതനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് സുപ്രീകോടതി തള്ളിയത്. മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ഒരു മാസത്തിനകം തീര്‍പ്പാക്കാനും ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്

modi-pudin

നരേന്ദ്രമോദി റഷ്യയില്‍; പുടിനുമായി അനൗദ്യോഗിക കൂടിക്കാഴ്ച ഇന്ന്

മോസ്‌കോ: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. സോച്ചിനിലെത്തിയ നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും. ആണവോര്‍ജ്ജ രംഗത്തെ സഹകരണം, ഇറാനുമായുള്ള ആണവക്കരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം, ഭീകരവാദം തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ചര്‍ച്ച

fire

ഡല്‍ഹി-വിശാഖപട്ടണം രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു

ഗ്വാളിയാര്‍: ഡല്‍ഹി-വിശാഖപട്ടണം രാജധാനി എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം. നാല് കോച്ചുകളിലാണ് തീപടര്‍ന്നത്. മധ്യപ്രദേശിലെ ഗ്വാളിയാറിയില്‍വെച്ചാണ് അപകടമുണ്ടായത്. യാത്രക്കാരെയെല്ലാം ഉടന്‍ തന്നെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

murder

മോദിയുടെ സ്വന്തം ഗുജറാത്തിലെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വിട്ട് മേവാനി

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തി. മുകേഷ് വാണിയ എന്നയാളാണ് കൊല്ലപ്പെട്ടത്. ഒപ്പം മര്‍ദനമേറ്റ മുകേഷിന്റെ ഭാര്യ ഗുരുതരാവസ്ഥയിലാണ്. രണ്ട് പേര്‍ ചേര്‍ന്നാണ് മുകേഷിനെ മര്‍ദിക്കുന്നത്. മുകേഷ് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ്

accident

മധ്യപ്രദേശില്‍ ബസ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് 10 മരണം, 47 പേര്‍ക്ക് പരുക്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് നിര്‍ത്തിയിട്ട ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം. 47 പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു സംഭവം. മധ്യപ്രദേശിലെ ഗുണ ജില്ലയിലായിരുന്നു അപകടം. ബന്ദയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡ്രൈവര്‍ അടക്കം ഏഴു പേര്‍

RAILWAY

ഗാന്ധിജയന്തി ദിനത്തില്‍ ട്രെയിനില്‍ സസ്യാഹാരം; പദ്ധതിയുമായി റെയില്‍വേ

ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ ട്രെയിനില്‍ സസ്യാഹാരദിനമായി ആചരിക്കാന്‍ തീരുമാനമെടുത്ത് ഇന്ത്യന്‍ റെയില്‍വേ. 150-ാമത് ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയിലാണ് ഒക്ടോബര്‍ രണ്ടിന് മാംസാഹാരം ഒഴിവാക്കി റെയില്‍വേയെ ശുദ്ധ വെജിറ്റേറിയനാക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേ ശുപാര്‍ശ ചെയ്തത്. റെയില്‍വേ മന്ത്രാലയം കഴിഞ്ഞ

SOLDIERS

ഇന്ത്യന്‍ സൈന്യത്തെ ഭയന്ന് വെടിനിര്‍ത്തലിനായി അപേക്ഷിച്ച പാക്കിസ്ഥാന്‍ വീണ്ടും പ്രകോപനവുമായി

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യത്തോട് വെടിനിര്‍ത്തലിനായി കേണപേക്ഷിച്ച പാക്കിസ്ഥാന്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ചു കൊണ്ട് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇന്ത്യന്‍ കരസേനയുടെ വീര്യത്തിന് മുന്നില്‍ ഭയന്ന പാക്ക് സേന ജമ്മുവിലെയും കാശ്മീരിലെയും അര്‍നിയ മേഖലകളിലേയ്ക്ക് കനത്ത ഷെല്ലാക്രമണം നടത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ARREST

വിമാനത്തില്‍ സ്വയംഭോഗം; സഹയാത്രികയുടെ പരാതിയില്‍ വിദേശ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വിമാനത്തില്‍ സ്വയംഭോഗം ചെയ്ത വിദേശ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. സഹയാത്രികയുടെ പരാതിയെ തുടര്‍ന്നാണ് റഷ്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള അമ്പത്തെട്ടുകാരന്‍ അറസ്റ്റിലായത്. ഇസ്താന്‍ബൂളില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സിലായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് ഒരു സ്ത്രീ ഡല്‍ഹി പൊലീസില്‍ പരാതിപ്പെട്ടു. പിന്നീട്

drinks

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മദ്യശാലയില്‍ നിന്ന് വ്യാജമദ്യം കഴിച്ച് പത്ത് മരണം

കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച് പത്തു മരണം. 16 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍, ദേഹാത് ജില്ലകളിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ മദ്യശാലയില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചാണ് അപകടമുണ്ടായതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നു. കാണ്‍പുര്‍ ജില്ലയിലെ ഹൂച്ചില്‍ ശനിയാഴ്ച

Nippa Virus

കേരളം മരണഭീതിയിൽ, ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളും മരണപ്പെട്ടേക്കാം . .

കോഴിക്കോട്: കേരളം കണ്ട ഏറ്റവും വലിയ ഭീതിയില്‍ പരിഭ്രാന്തരായി ജനങ്ങള്‍. നിപ്പ വൈറസ് ബാധയേറ്റ നഴ്‌സുകൂടി മരിച്ചതോടെ ആരോഗ്യ വകുപ്പും ഞെട്ടിയിരിക്കുകയാണ്. പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സും പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശിയുമായ ലിനി പുതുശ്ശേരി(31) ആണ് മരിച്ചത്. ഇവരുടെ മൃതദേഹം വൈറസ്

Back to top