Kerala articles

Pinarayi Vijayan

നിപ്പ വൈറസ്: ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല, ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

നിപ്പ വൈറസ്: ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല, ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയില്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിഭ്രാന്തി വേണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും ബോധവത്കരണ പരിപാടികള്‍ സജീവമാക്കണമെന്നും മുഖ്യമന്ത്രി പാലക്കാട്ട് പറഞ്ഞു. സ്വകാര്യ ആശുപത്രികളടക്കം

ventilator

നിപ്പ വൈറസ് ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ടു വെന്റിലേറ്റര്‍ കൂടി

കോഴിക്കോട്: നിപ്പ വൈറസ് ബാധ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടു വെന്റിലേറ്റര്‍ സംവിധാനം കൂടി തയറാക്കി. മലപ്പുറത്തെ വിവിധ മേഖലകളില്‍ പനി പടര്‍ന്നു പിടിച്ച സാഹചര്യം വിലയിരുത്തിയാണ് ആരോഗ്യവകുപ്പിന്റെ നടപടി. നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ വീട്ടില്‍

dileep

ക്രൂരനാക്കി ചിത്രീകരിച്ചവർ ഈ വീഡിയോ ഒന്നു കാണണമെന്ന് ദിലീപ് ആരാധകർ

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് അഴിക്കുള്ളിലായ ദിലീപിന് ഇപ്പോഴും ജനങ്ങള്‍ക്കിടയിലുള്ള ആരാധന വെളിവാക്കുന്ന വീഡിയോ പുറത്ത്. നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദിലീപിനൊപ്പം ചേര്‍ന്ന് സെല്‍ഫി ഫോട്ടോയെടുക്കാന്‍ സ്ത്രീകളും വൃദ്ധരും, കുട്ടികളും കാണിക്കുന്ന തിരക്കാണ് ദൃശ്യത്തിലുള്ളത്. ദിലീപിന്റെ

Virus

നിപ്പ വൈറസ് ബാധ: ചികിത്സയിലുള്ള രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് സ്വകാര്യ ആശുപത്രി

കോഴിക്കോട്: ചികിത്സയക്ക് പണമടയ്ക്കാത്തതിനാല്‍ നിപ്പ വൈറസ് ബാധിതനായ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ പറഞ്ഞതായി രോഗിയുടെ ബന്ധുക്കള്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പണമടയ്ക്കാത്തതിനാല്‍ ചികിത്സയിലുള്ള രോഗിയെ വെന്റിലേറ്ററില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായാണ് രോഗിയുടെ ബന്ധുക്കള്‍

heavyrain

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. കേരളതീരത്ത് കടലാക്രമണവും ഉയര്‍ന്ന തിരമാലകളും ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാതിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും

Nippa Virus

കേരളം മരണഭീതിയിൽ, ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളും മരണപ്പെട്ടേക്കാം . .

കോഴിക്കോട്: കേരളം കണ്ട ഏറ്റവും വലിയ ഭീതിയില്‍ പരിഭ്രാന്തരായി ജനങ്ങള്‍. നിപ്പ വൈറസ് ബാധയേറ്റ നഴ്‌സുകൂടി മരിച്ചതോടെ ആരോഗ്യ വകുപ്പും ഞെട്ടിയിരിക്കുകയാണ്. പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സും പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശിയുമായ ലിനി പുതുശ്ശേരി(31) ആണ് മരിച്ചത്. ഇവരുടെ മൃതദേഹം വൈറസ്

KERALA-POLICE

രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ കേരളത്തിന് ഇത്തവണയും നഷ്ടമായേക്കും

തിരുവനന്തപുരം ; സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നല്‍കുന്ന രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ പട്ടികയില്‍നിന്ന് കേരളം പുറത്താകാന്‍ സാധ്യത. മേയ് 15ന് അകം കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കേണ്ടിയിരുന്ന പുരസ്‌കാരത്തിനു ശുപാര്‍ശ ചെയ്യുന്ന പട്ടിക ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് നല്‍കിയിട്ടില്ല. രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിനു

venkaiah-naidu.jpg.image.784.410

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തില്‍

കൊച്ചി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തിലെത്തും. രാവിലെ 10.10ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി 10.30 ന് കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ നടക്കുന്ന ആദിശങ്കര യംഗ് സയന്റിസ്റ്റ് അവാര്‍ഡ് 2018ല്‍ പങ്കെടുക്കും.

rajeev gandhi

രാജീവ് ഗാന്ധിയുടെ 27ാം രക്തസാക്ഷിത്വ വാര്‍ഷികം ദിനം ഇന്ന്

തിരുവനന്തപുരം; ഇന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27-ാം രക്തസാക്ഷിത്വ വാര്‍ഷിക ദിനം. കെപിസിസിയുടെ നേതൃത്വത്തില്‍ സദ്ഭാവനാ ദിനമായി ഇന്ന് ആചരിക്കും. ഇന്ദിരാഭവനില്‍ രാവിലെ അനുസ്മരണ സമ്മേളനം പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സര്‍വ്വമത

fuel-pump.jpg.image.784.410

ഇന്ധനവില വീണ്ടും കൂടി; അഞ്ച് രൂപയോളം കൂടാന്‍ സാധ്യത

തിരുവനന്തപുരം: ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ 80.60 രൂപയും ഡീസലിന് 73.61 രൂപയുമാണ് വില. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്.

Back to top