International articles

protestant

പ്രധാനമന്ത്രിയുടെ രാജി; അര്‍മേനിയയില്‍ പ്രതിപക്ഷ പ്രക്ഷോഭം ശക്തം, നിരവധിപേര്‍ അറസ്റ്റില്‍

പ്രധാനമന്ത്രിയുടെ രാജി; അര്‍മേനിയയില്‍ പ്രതിപക്ഷ പ്രക്ഷോഭം ശക്തം, നിരവധിപേര്‍ അറസ്റ്റില്‍

യെരെവാന്‍: അര്‍മേനിയയില്‍ പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്‌സ്യാന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് നികോള്‍ പെഷിന്‍യാന്‍ ഉള്‍പ്പെടെ നിരവധിപ്പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടന ഭേദഗതി കഴിഞ്ഞ ചൊവ്വാഴ്ച പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു. അധികാരം നിലനിര്‍ത്താനാണ് പ്രധാനമന്ത്രി

modixi

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്; ചിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തും

ബെയ്ജിംഗ്: ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം വഷളായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. ഏപ്രല്‍ 27,28 തീയതികളില്‍ ചൈനയിലെ വുഹാനിലാണ് സന്ദര്‍ശനം നടത്തുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ഇക്കാര്യം സ്ഥിരീകരിച്ചു. ചൈനയിലെത്തുന്ന മോദി പ്രസിഡന്റ്

gunfire

അമേരിക്കയില്‍ നഗ്നനായ അക്രമി നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നഗ്നനായ അക്രമി നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്കു പരിക്കേറ്റു. അമേരിക്കയിലെ ടെന്നസിയിലെ നാഷ് വില്ലെയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ നാഷ് വില്ലെയിലെ വേഫിള്‍ റെസ്റ്റോന്റിലായിരുന്നു വെടിയ്പ്പ് നടന്നതെന്ന് ദി മെട്രോപൊളിറ്റന്‍ നാഷ് വില്ലെ

nabi-tajima

ലോകമുത്തശ്ശി ആയിരുന്ന നബി തജിമ അന്തരിച്ചു ; 117 വയസായിരുന്നു

ടോക്യോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ നബി തജിമ അന്തരിച്ചു. 117 വയസായിരുന്നു. ജന്മനാടായ കഗോഷിമയിലെ കികായ് ദ്വീപിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1900 ആഗസ്റ്റ് നാലിനായിരുന്നു നബി തജിമയുടെ ജനനം. ജമൈക്കക്കാരി വയലറ്റ് ബ്രൗണ്‍ 2017ല്‍ 117ആം വയസില്‍

afghan-police

അഫ്ഗാനിസ്ഥാനില്‍ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍; 11പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍. അഫ്ഗാനിലെ ജോവ്‌സ്ജാന്‍ പ്രവിശ്യയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പത് ഐഎസ് ഭീകരരും രണ്ട് സൈനികരും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ദര്‍സാബ് ജില്ലയിലെ സൈനിക താവളത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇവിടുത്തെയും

Kabul

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടനം. സംഭവത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 54 പേര്‍ക്ക് പരുക്കേറ്റേതായും ആരോഗ്യമന്ത്രാലയം വക്താവ് വാഹിദ് മജ്‌റോ പറഞ്ഞു. കാബൂളിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്. ചാവേറാക്രമണമാണെന്നാണ് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവസ്ഥലത്ത്

saudi-crown

സൗദി രാജകുമാരന്റെ കൊട്ടാരത്തിന് മുകളില്‍ ഡ്രോണ്‍; വെടിവെച്ചിട്ട് സൈന്യം

റിയാദ്: സൗദി അറേബ്യയില്‍ കൊട്ടാരത്തിന് മുകളിലൂടെ പറന്ന ഡ്രോണ്‍, സൈന്യം വെടിവെച്ചിട്ടു. റിയാദിലെ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപത്തായി രാത്രി എട്ട് മണിയോടെയാണ് ഡ്രോണ്‍ കണ്ടത്. അതീവസുരക്ഷയുള്ള പ്രദേശമാണ് ഇത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സൈന്യം വെടിയുതിര്‍ത്തത്. Reports of

earthquake

ഓസ്‌ട്രേലിയയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി

കാന്‍ബെറ: ഓസ്‌ട്രേലിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഡ്‌ലൈഡില്‍ ഉണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

verne

അമേരിക്കന്‍ ചലചിത്ര താരം വെര്‍നെ ട്രോയര്‍ അന്തരിച്ചു; മരണകാരണം വ്യക്തമല്ല

ലോസ് ആഞ്ചലസ്: അമേരിക്കന്‍ ചലചിത്ര താരം വെര്‍നെ ട്രോയര്‍ അന്തരിച്ചു. 49 വയസ്സായിരുന്നു അദ്ദേഹത്തിന്. വെര്‍നെയുടെ മരണകാരണം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസം വെര്‍നെയെ ലോസ് ആഞ്ചലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രോഗത്തെപ്പറ്റി യാതൊരു വിവരവും ഇതുവരെ പുറത്തുവിട്ടിരുന്നില്ല. 81 സെന്റിമീറ്റിര്‍

Encounting

നിക്കരാഗ്വയില്‍ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ 10മരണം

മനാഗ്വ: അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരായി നടക്കുന്ന പ്രക്ഷോഭത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. മൂന്നു ദിവസമായി തുടരുന്ന പ്രക്ഷോഭത്തില്‍ നൂറുകണക്കിനു പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. രാജ്യതലസ്ഥാനമായ മനാഗ്വയില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പെന്‍ഷന്‍കാര്‍ പ്രക്ഷോഭം ആരംഭിച്ചത്. വിദ്യാര്‍ഥികളും തൊഴിലാളികളും പ്രക്ഷോഭത്തില്‍ പങ്കു ചേര്‍ന്നിരുന്നു.

Back to top