Entertainment articles

kunchako-,-nimisha

കുഞ്ചാക്കോ ബോബന്റെ നായികയായി നിമിഷ സജയന്‍ എത്തുന്നു

കുഞ്ചാക്കോ ബോബന്റെ നായികയായി നിമിഷ സജയന്‍ എത്തുന്നു

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ നിമിഷ സജയന്‍ നായികയായെത്തുന്നു. ഡോക്യുമെന്ററിയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സൗമ്യ സദാനന്ദന്‍ ഒരുക്കുന്ന ചിത്രത്തിന്റെ പൂജയും ഷൂട്ടിംഗും തൊടുപുഴയില്‍ ആരംഭിച്ചു. ഇനിയും പേരിടാത്ത ചിത്രത്തിന്റെ പൂജയ്ക്കായി വാട്‌സാപ്പ് ചാറ്റിന്റെ രൂപത്തിലിറക്കിയ ക്ഷണക്കത്തും ഹിറ്റായിരിക്കുകയാണ്. ഫാമിലി

mahanati

ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാന്‍ ; മഹാനടി യിലെ ആദ്യ ഗാനം കാണാം

തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രം മഹാനടിയിലെ ആദ്യഗാനം പുറത്തുവിട്ടു. ശ്രേയാ ഘോഷാലും അനുരാഗ് കുല്‍ക്കര്‍ണിയും ചേര്‍ന്ന് ആലപിച്ച മൂഗ മനസുലു എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്

chanakya-thanthram

ഉണ്ണി മുകുന്ദന്‍ ചിത്രം ‘ചാണക്യ തന്ത്ര’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചാണക്യ തന്ത്രത്തിലെ ട്രെയിലര്‍ പുറത്തിറങ്ങി. കണ്ണന്‍ താമരംകുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പെണ്‍ വേഷത്തിലും ഉണ്ണി മുകുന്ദന്‍ എത്തുന്നു. ഏപ്രില്‍ 27നാണ്‌ തീയേറ്ററുകളില്‍ എത്തുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് 2 മണിക്കൂര്‍ 7 മിനുറ്റ് ദൈര്‍ഘ്യമാണുള്ളത്. യു

mamankam

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ബിഗ്ബജറ്റ് ചിത്രം ‘മാമാങ്ക’ത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന ബിഗ്ബജറ്റ് ചിത്രം ‘മാമാങ്ക’ത്തിന്റെ ഔദ്യോഗിക ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. 23 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ മമ്മൂട്ടി തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ഏറെ ചരിത്ര പ്രാധാന്യമുള്ള മാമാങ്കത്തിന്റേയും ചാവേറുകളുടേയും കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.

sarvam-thalamyam

രാജീവ് മേനോന്‍ ചിത്രം സര്‍വം താളമയത്തില്‍ നര്‍ത്തകനായി വിനീത് എത്തുന്നു

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വം താളമയം എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി വിനീത്. മിന്‍സാര കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ രാജീവ് മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ നര്‍ത്തകന്റെ കഥാപാത്രമാണ് വിനീതിന് ലഭിച്ചിരിക്കുന്നത്. ബോബൈ, ഗുരു എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹകന്‍

kammara sambavam

‘കമ്മാരസംഭവം’ പ്രദര്‍ശനം നിര്‍ത്തണമെന്ന്‌ ഫോര്‍വേര്‍ഡ് ബ്ലോക് ദേശീയ സെക്രട്ടറി

ദിലീപ് നായകനായ ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നു ഫോര്‍വേര്‍ഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. ചരിത്രത്തെ വളച്ചൊടിച്ച ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും ചരിത്രത്തെ മിമിക്രിവല്‍ക്കരിക്കുന്നതു ശരിയായ സര്‍ഗാത്മക പ്രവൃത്തിയല്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ കമ്മാരനോടു കേരളത്തില്‍പ്പോയി പാര്‍ട്ടിയുണ്ടാക്കാനായി

deadpool-2-trailer

ഹോളിവുഡ് ചിത്രം ഡെഡ്പൂള്‍ 2 ; ഫൈനല്‍ ട്രെയിലര്‍ പുറത്ത് വിട്ടു

ലോകമെങ്ങുമുള്ള സിനിമ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡെഡ്പൂള്‍ 2 ഫൈനല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഡേവിഡ് ലെറ്റ്ച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായ കേബിളിനെ അവതരിപ്പിക്കുന്നത് ജോഷ് ബ്രോളിന്‍ ആണ്. റയാന്‍ റെയ്‌നോള്‍ഡ് ആണ് ഡെഡ്പൂളിനെ അവതരിപ്പിക്കുന്നത്. ജോണ്‍ വിക്കിന്റെ സംവിധായകരില്‍

ramp

വിശ്വസിക്കാനാവാതെ ആരാധകര്‍; രണ്‍ബിറിന്റെ കൈ പിടിച്ച് ദീപിക റാംപില്‍

ആരാധകരുടെ പ്രിയപ്പെട്ട പ്രണയജോഡികളായിരുന്നു രണ്‍ബീറും ദീപിക പദുക്കോണും. ബിഗ് സ്‌ക്രീനിലെ പ്രണയം ജീവിതത്തിലും ഉണ്ടാകുമെന്ന് ആരാധകരും ഒരു പാടു ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ടാണ് മൂന്നു വര്‍ഷം മുമ്പ് ഇരുവരും വേര്‍പിരിഞ്ഞത്. എന്നാല്‍ ഇവര്‍ എന്നൊങ്കിലും ഒരുമിച്ചെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത

dakini-movie

രാഹുല്‍ റിജി. നായരുടെ പുതിയ ചിത്രം ഡാകിനി ; ജൂണില്‍ ചിത്രീകരണം ആരംഭിക്കും

മികച്ച ചിത്രത്തിനുള്ള സംസ്ഥാനപുരസ്‌കാരം നേടി ഒറ്റമുറി വെളിച്ചം ഒരുക്കിയ രാഹുല്‍ റിജി. നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡാകിനി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സമ്മാനിച്ച ഉര്‍വശി തിയറ്റേര്‍സും ബി. രാകേഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണില്‍ ചിത്രീകരണം ആരംഭിക്കുന്ന

kumbalangi-nights

കുമ്പളങ്ങി നൈറ്റ്‌സില്‍ ഷൈനിന്റെ വില്ലനായി ഫഹദ് ഫാസില്‍

ദിലീഷ് പോത്തന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സില്‍ ഷൈന്‍ നിഗമിന്റെ വില്ലനായി ഫഹദ് ഫാസില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ദിലീഷിനൊപ്പം ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്.

Back to top