Business articles

ADITYA-PURI-HDFC

എച്ച്.ഡി.എഫ്.സിയുടെ സി.ഇ.ഒ ആദിത്യ പുരിയുടെ ശമ്പളത്തില്‍ നാല് ശതമാനം കുറവ്

എച്ച്.ഡി.എഫ്.സിയുടെ സി.ഇ.ഒ ആദിത്യ പുരിയുടെ ശമ്പളത്തില്‍ നാല് ശതമാനം കുറവ്

മുംബൈ: സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സിയുടെ സി.ഇ.ഒവിന്റെ ശമ്പളത്തില്‍ നാല് ശതമാനം കുറവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 10 കോടിയായിരുന്നു ബാങ്ക് സി.ഇ.ഒ ആദിത്യ പുരിയുടെ ശമ്പളം. എന്നാല്‍, ഈ സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളം 9.6 കോടിയായാണ് കുറച്ചിരിക്കുന്നത്. അതേ സമയം, ബാങ്കിന്റെ

Narendra Modi

ജി.എസ്.ടി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി : ജി.എസ്.ടി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിതി ആയോഗിന്റെ നാലാമത് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിതി ആയോഗ് ഭരണസമിതി ഗുരുതര പ്രശ്‌നങ്ങളെ സഹകരണ മനോഭാവത്തോടെ ഒറ്റക്കെട്ടായി നേരിട്ടുവെന്ന് പറഞ്ഞ പ്രധാനമന്ത്രി സമിതിയെ

oprah

ടെക് ഭീമന്മാരായ ആപ്പിളും ഒപ്ര വിന്‍ഫ്രിയും കരാറില്‍ ഒപ്പുവെച്ചു

ലോസ് ആഞ്ജലസ്: ടെക് ഭീമന്മാരായ ആപ്പിളും പ്രശസ്ത ടിവി അവതാരികയും ലോകത്തിലെ ശക്തയായ വനിതകളില്‍ ഒരാളുമായ ഒപ്ര വിന്‍ഫ്രി ഉള്ളടക്ക കൈമാറ്റത്തിനായുള്ള കരാറില്‍ ഒപ്പുവെച്ചു. ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയ ഭീമന്മാരോട് പോരടിച്ചാണ് 64കാരിയായ വിന്‍ഫ്രിയുടെ പരിപാടികളും മറ്റും ലൈവായി സ്ട്രീം ചെയ്യാനുള്ള

petrole

പെട്രോള്‍ വിലയില്‍ ഇന്നും മാറ്റമില്ല;ഡീസലിന് 7 പൈസ കുറവ്

തിരുവനന്തപുരം: പെട്രോള്‍ വില ഇന്നും മാറ്റമൊന്നുമില്ലാതെ നില്‍ക്കുകയാണ്. ഇന്നലെയും പെട്രോള്‍ വിലയില്‍ മാറ്റമൊന്നുമില്ലായിരുന്നു. വെള്ളിയാഴ്ച പെട്രോളിന് ലിറ്ററിന് 8 പൈസ കുറഞ്ഞിരുന്നു. പെട്രോള്‍ വില ലിറ്ററിന് ഇന്ന് 79.45 പൈസയാണ്. അതേ സമയം ഡീസല്‍ വില ഇന്ന് 7 പൈസ കുറഞ്ഞിട്ടുണ്ട്.

kseb

ഇനി വൈദ്യുതബില്‍ പൊള്ളും; ശമ്പളച്ചെലവ് നികത്താന്‍ കെ. എസ്.ഇ.ബി നിരക്ക് കൂട്ടും

തിരുവനന്തപുരം: ശമ്പളച്ചെലവ് താങ്ങാനാകാതെ കെ. എസ്.ഇ.ബി വീണ്ടും നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. ശമ്പളച്ചെലവ് മൂലം കൂടുന്ന നഷ്ടം മറികടക്കാന്‍ വേറെ മാര്‍ഗമില്ലെന്നാണ് കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രിയും പറഞ്ഞത്. 2016-17ലെ കണക്കും 2018-19ലേതും തമ്മിലുള്ള നഷ്ടത്തിന്റെ വ്യത്യാസം 1200 കോടിയാണ്. 2016-17 ല്‍

sip

എസ്‌ ഐ പി വഴിയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപം റെക്കോഡിലെത്തി

മുംബൈ: എസ്‌ഐപി വഴിയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപം റെക്കോഡിലെത്തി. മെയ്മാസത്തെ നിക്ഷേപം 9 ശതമാനം വര്‍ധിച്ച് 7,304 കോടിരൂപയായി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യമാസത്തില്‍ ഇടിവു നേരിട്ടശേഷമാണ് വീണ്ടും നിക്ഷേപത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ 6,690 കോടി രൂപയാണ് നിക്ഷേപമായെത്തിയത്. മെയ്മാസത്തേക്കാള്‍

gold-prize

സ്വര്‍ണ വില കുറഞ്ഞു; പവന് 22,880 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായി രണ്ടു ദിവസങ്ങളില്‍ വില വര്‍ധിച്ച ശേഷമാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്. പവന് 22,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,860 രൂപയിലാണ് വ്യാപാരം

PETROLE

സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റമില്ല ; പെട്രോളിന് 79.45 രൂപയായി

തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. തിരുവന്തപുരത്ത് ഇന്ന് പെട്രോളിന് 79.45 രൂപയും ഡീസലിന് 72.63 രൂപയുമാണ്. പെട്രോളിന് വെള്ളിയാഴ്ച എട്ട് പൈസ കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് ദിവസമായി ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. രണ്ട് ദിവസമായി ഇന്ധന വിലയില്‍

bsnl

ചെറിയ പെരുന്നാളിന് 786 രൂപയുടെ പുതിയ ഓഫറുമായി ബി എസ് എന്‍ എല്‍

കൊച്ചി: ചെറിയ പെരുന്നാള്‍ ആഘോഷമാക്കി ബി എസ് എന്‍ എല്‍. 786 രൂപയുടെ പുതിയ ഓഫറുമായി പെരുന്നാള്‍ ആഘോഷിക്കാനാണ് ബി എസ് എന്‍ എലിന്റെ തീരുമാനം. 150 ദിവസമാണ് ഓഫറിന്റെ വാലിഡിറ്റി. ഈ ഓഫര്‍ പ്രകാരം ബിഎസ്എന്‍എല്‍ ജിഎസ്എം പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക്

tcs

16,000 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങാന്‍ ടിസിഎസ് ബോര്‍ഡ് അനുമതി നല്‍കി

മുംബൈ: 7.61 കോടി ഇക്വുറ്റി ഷെയറുകള്‍ തിരികെ വാങ്ങുന്നതിന് ടി.സി.എസ് ബോര്‍ഡിന്റെ അംഗീകാരം. 16,000 കോടിയുടെ ഓഹരി തിരികെ വാങ്ങാനാണ് ബോര്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്നത്. ജൂണ്‍ 13ന് സെബിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഓഹരികള്‍ തിരികെ വാങ്ങാനുള്ള ബോര്‍ഡ് തീരുമാനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Back to top