കാസ്‌ട്രോ മാറി കാനല്‍ വന്നാലും ക്യൂബ-യുഎസ് ശത്രുത പഴയപടി

പ്രില്‍ 18നാണ് ക്യൂബയില്‍ ചരിത്രപ്രാധാന്യമുള്ള അധികാരക്കൈമാറ്റം നടന്നത്. 1959ലെ വിപ്ലവത്തിന് ശേഷം ആദ്യമായാണ് കാസ്‌ട്രോ കുടുംബാംഗമല്ലാത്ത ഒരാള്‍ ക്യൂബയുടെ അധ്യക്ഷനാകുന്നത്. മിഗുവല്‍ ഡയസ് കാനലാണ് ഈ പദവിയിലേയ്ക്ക് എത്തിയത്.

ക്യൂബയുടെ ചരിത്രത്തിലെ തന്നെ നിര്‍ണായകമായ ഈ നേതൃമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ലോകം ഉറ്റുനോക്കുന്ന മറ്റൊന്നുണ്ട്. ക്യൂബ-അമേരിക്ക ബന്ധം. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയും ഈ അധികാരകൈമാറ്റവും തമ്മില്‍ യാതൊരു ബന്ധവുണ്ടാകില്ല എന്നുവേണം മനസ്സിലാക്കാന്‍.

miguel-new

ദശാബ്ദങ്ങളുടെ പഴക്കമുണ്ട് ഈ ശത്രുതക്ക്. കീഴടങ്ങലും വിധേയത്വവുമല്ലാതെ ഒന്നും ക്യൂബയില്‍ നിന്ന് അമേരിക്കക്ക് വേണ്ട. എന്നാല്‍ അതിന് ക്യൂബ തയ്യാറുമല്ല. അതുകൊണ്ട് കാസ്‌ട്രോ മാറി മിഗുവല്‍ ഡയസ് കാനല്‍ അധികാരത്തിലെത്തിയാലും ക്യൂബ-യുഎസ് ബന്ധത്തില്‍ കാര്യമായ പുരോഗതിയുണ്ടാകില്ല.

ക്യൂബയുമായുള്ള ശത്രുത അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് 2015ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ കൈക്കൊണ്ടത്. ക്യൂബയിലെ വിനോദ സഞ്ചാരസാധ്യതകളില്‍ യുഎസിലെ വാണിജ്യ ലോബികള്‍ കണ്ണുവെച്ചിരുന്നു.

obama-cuba

എന്നാല്‍ ക്യൂബ വിട്ട് യുഎസില്‍ അഭയം തേടിയവരും വിപ്ലവാനന്തരം സമ്പത്ത് നഷ്ടമായവരും പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും സമ്മര്‍ദ്ദത്തിലാക്കി. ഇതോടെ ഒബാമ സര്‍ക്കാരിന്റെ നയതന്ത്രനീക്കങ്ങള്‍ അട്ടിമറിക്കപ്പെട്ടു.

trump1

ട്രംപ് അധികാരത്തിലേറിയതോടെ കാര്യങ്ങളെല്ലാം പഴയപടിയായി. കാനലിനും ഈ വിഷയത്തില്‍ കാര്യമായി ഇടപെടാന്‍ സാധിക്കില്ല. പാര്‍ട്ടിയില്‍ ഒന്നാമന്‍ ഇപ്പോഴും കാസ്‌ട്രോ തന്നെയാണ്. അതിനാല്‍ ട്രംപ് അമേരിക്കയുടെ പ്രസിഡന്റായും കാസ്‌ട്രോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരക്കാരനായും തുടരുന്നിടത്തോളം ക്യൂബ-യുഎസ് ബന്ധം ഈ മട്ടില്‍ത്തന്നെ മുന്നോട്ടുപോകാനാണ് സാധ്യത.

Top