cash deals worth rs 25000 crore move to digital mode

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനുശേഷം 25,000 കോടിയുടെ പണമിടപാടുകള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറിയെന്ന് എസ്ബിഐ. ബാങ്കിന്റെ സാമ്പത്തിക ഗവേഷണ വിഭാഗം ഡിസംബര്‍ 30 മുതല്‍ ജനുവരി മൂന്നുവരെ നടത്തിയ സര്‍വേ ഫലങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

15 ശതമാനം ഇടപാടുകള്‍ എം വാലറ്റ്, പോയിന്റ് ഓഫ് സെയില്‍(പിഒഎസ്) മെഷിന്‍ തുടങ്ങിയ ഡിജിറ്റല്‍ സ്വാഭാവത്തിലേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതു നല്ല തുടക്കമാണെന്ന് ആര്‍ബിഐ ഗവേഷകന്‍ പറയുന്നു.

ഡിജിറ്റല്‍ പണമിടപാട് എന്ന മനോഭാവത്തിലേക്ക് ആളുകള്‍ ഇതുവരെ എത്തിയിട്ടില്ലെന്നും ചെറിയ തുകകളുടെ വ്യാപാരത്തിന് കച്ചവടക്കാര്‍ ഇപ്പോഴും കറന്‍സി ഇടപാടുകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നും കച്ചവടക്കാര്‍ പിഒഎസ് മെഷിനുകളുമായി ബന്ധപ്പെട്ട കണക്ടിവിറ്റി പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്നും സര്‍വേ പറയുന്നു.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ചെറുകി, ഇടത്തരം കച്ചവടക്കാരെയും പലചരുക്കു വ്യാപാരികളെയും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടണമെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

Top