ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ മികച്ച ക്യാഷ് ബാക്ക് ഓഫറുകളുമായി വീണ്ടും ഐഡിയ

idea

മുംബൈ: മികച്ച ക്യാഷ് ബാക്ക് ഓഫറുകളുമായി ഐഡിയ വീണ്ടും രംഗത്ത് എത്തി. 2000രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫറുകളാണ് ഐഡിയ പുറത്തിറക്കിയിരിക്കുന്നത്. ഐഡിയയുടെ പഴയതും ,പുതിയതുമായ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് മാത്രം ലഭ്യമാകുന്ന തരത്തിലാണ് ഈ ഓഫറുകള്‍.

23ഫെബ്രുവരി മുതല്‍ ഏപ്രില്‍ 18 വരെയുള്ള കാലയളവുകളിലാണ് ഓഫര്‍ ലഭ്യമാകുന്നത്. എന്നാല്‍ പുതിയ 4ജി സ്മാര്‍ട്‌ഫോണ്‍ വാങ്ങിയ ഐഡിയ ഉപഭോതാക്കള്‍ക്ക് 4000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ഐഡിയ ഒരുക്കും. എന്നാല്‍ ഇതേ സ്മാര്‍ട്‌ഫോണില്‍ 36 മാസം ഐഡിയ സിം ഉപയോഗിക്കണമെന്നത് നിര്‍ബന്ധവുമാണ്.

Top