റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേട്: തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ്

കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് ശുപാര്‍ശ. വലിയകുളം-സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം വിജിലന്‍സ് എസ്.പിയാണ് കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തത്.

നാളെയാണ് കോട്ടയം വിജിലന്‍സ് കോടതിയില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമാണ് കേസെടുക്കാന്‍ ശുപാര്‍ശയുള്ളത്.

ഭൂമി കൈയേറ്റവുമായി സംബന്ധിച്ച് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിയമലംഘനങ്ങളിന്മേല്‍ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ത്വരിത പരിശോധനയ്ക്കായി കോട്ടയം വിജിലന്‍സ് എസ്.പിക്ക് അന്വേഷണ ചുമതല നല്‍കിയിരുന്നു.

Top