വാട്ട്‌സാപ്പ് വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസ്

Whatsapp

നിരവധി സന്ദേശങ്ങള്‍ ദിനംപ്രതി വാട്ട്‌സാപ്പ് വഴി പങ്ക് വയ്ക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ തെറ്റായ സന്ദേശങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ വരുന്ന സന്ദേശങ്ങളെല്ലാം മറ്റുള്ളവരിലേയ്ക്ക് ഫോര്‍വേര്‍ഡ് ചെയ്യുകയാണ് പതിവ്.

ഇത്തരം സന്ദേശങ്ങള്‍ ജനങ്ങളില്‍ ഭീതി പരത്തുന്നതിന് കാരണമാകാറുണ്ട്. എന്നാല്‍, ഇനിമുതല്‍ ഇത്തരം വ്യാജ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനം. വാട്ട്‌സാപ്പിലൂടെ വരുന്ന സന്ദേശങ്ങള്‍ വായിച്ചു നോക്കി വ്യാജന്‍ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തുക.

അടുത്തിടെ കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതൊരു തെറ്റായ വാര്‍ത്തയായിരുന്നു. ഇത്തരം സന്ദേശങ്ങള്‍ 99 ശതമാനവും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

Top