ബിഎംഡബ്ല്യു വാങ്ങാന്‍ ആഗ്രഹിക്കുന്നുവോ; കമ്പനി പറയുന്നത് കേള്‍ക്കൂ. . .

bmw_wallpaper_002

ബിഎംഡബ്ല്യു സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കമ്പനി. ‘360 ഡിഗ്രി പ്രോഗ്രാം’ എന്ന പേരില്‍ ബി ഫിനാന്‍സ് സൗകര്യവുമായി ബിഎംഡബ്ല്യു ഇന്ത്യ രംഗത്തെത്തുകയാണ്. ആഡംബര വാഹനമെങ്കിലും വിശ്വാസയോഗ്യമായ ഇഎംഐ വ്യവസ്ഥയിലാണ് 360 ഡിഗ്രി ഫിനാന്‍സ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

പ്രീമിയം ഉത്പന്നങ്ങളും സര്‍വീസുകളുമായി ഉപയോക്താക്കളിലേക്ക് കൂടുതല്‍ എത്തുവാനാണ് കമ്പനിയുടെ ശ്രമം. വാഹനം വാങ്ങുന്നതിനായി ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസ് ഇന്ത്യയാണ് വായ്പ നല്‍കുകയെന്നും കുറഞ്ഞ ഡൗണ്‍ പേമെന്റ്, ആര്‍ക്കും പര്യാപ്തമായ പേമെന്റ് പ്ലാനുകള്‍ തുടങ്ങിയവയാണ് തങ്ങള്‍ നല്‍കുന്നതെന്നും കമ്പനി അറിയിച്ചു.

Top