ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കരോലിന വോസ്‌നിയാക്കിക്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം ഡെന്‍മാര്‍ക്കിന്റെ കരോലിന വോസ്‌നിയാക്കിക്ക്. ശക്തമായ പോരാട്ടത്തിനൊടുവിലാണ് മുന്‍ ലോക ഒന്നാം നമ്പര്‍ കരോലിന വോസ്‌നിയാക്കി നിലവിലെ ഒന്നാം നമ്പര്‍ സിമോണ ഹാലെപ്പിനെ പരാജയപ്പെടുത്തിയത്.

ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു വോസ്‌നിയാക്കിയുടെ വിജയം.

വോസ്‌നിയാക്കിയുടെ പ്രഥമ ഗ്രാന്റ്സ്ലാം കീരീടമാണിത്. മുമ്പ് രണ്ട് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ് ഫൈനലില്‍ കടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

സ്‌കോര്‍ 7-6, 3-6, 6-4. കന്നി കിരീടത്തിലൂടെ ഒന്നാം റാങ്കും നിലവിലെ രണ്ടാം റാങ്കുകാരിയായ വോസ്‌നിയാക്കി സ്വന്തമാക്കി.

മുന്‍ ചാമ്പ്യന്‍ എയ്ഞ്ചലിക് കെര്‍ബറെ തോല്‍പിച്ചാണ് സിമോണ ഹാലെപ് ഫൈനലില്‍ കടന്നത്. എലിസ് മെര്‍ട്ടിനസിനെ തോല്‍പിച്ചായിരുന്നു വോസ്‌നിയാക്കിയുടെ ഫൈനല്‍ പ്രവേശം.

Top