റോഡില്‍ അമിത വേഗതയിലെത്തിയ സെഡാന്‍ പറന്നുയര്‍ന്നത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്

sedan

കാലിഫോര്‍ണിയ: കാര്‍ ബസ് ഷെല്‍ട്ടറിലേക്ക്, അല്ലെങ്കില്‍ വീട്ടിലേക്ക് പാഞ്ഞു കയറി എന്നൊക്കെ ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് പറന്നു കയറി എന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും. സത്യമാണ്. അമേരിക്കയിലെ കാലിഫോര്‍ണയയിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയാണ്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 5.30-ന് റോഡിലൂടെ ഒരു കാര്‍ വളരെ വേഗത്തില്‍ വരുന്നത് കാണാം. പെട്ടന്നു തന്നെ അത് പറന്ന് പൊങ്ങി കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് കുതിക്കുന്നതാണ് കാണാന്‍കഴിഞ്ഞത്.

അമിത വേഗത്തില്‍ സഞ്ചരിച്ച കാര്‍ റോഡിലെ മീഡിയനില്‍ കയറി പറന്നു പൊങ്ങി കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ ഒരു ദന്ത ക്ലിനിക്കിലേക്കാണ് ഇടിച്ചുകയറിയത്. വെളുത്ത നിറത്തിലുള്ള സെഡാനാണ് ഇടിച്ചു കയറിയത്.

അപകടം നടന്നപ്പോള്‍ രണ്ടുപേരായിരുന്നു കാറിലുണ്ടായിരുന്നത്. അപകടം നടന്നയുടനെ ഒരാള്‍ക്ക് കാറില്‍ നിന്ന് ഇറങ്ങാന്‍ സാധിച്ചെങ്കിലും മറ്റെയാള്‍ വാഹനത്തില്‍ കുടുങ്ങുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം ഫയര്‍ ഫോഴ്‌സ് എത്തിയാണ് രണ്ടാമത്തെയാളെ രക്ഷപ്പെടുത്തിയത്.

Top