ധോണിയുടെ പ്രകടനത്തെ അഭിനന്ദിച്ച്‌ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ

rohith-sharma

ധര്‍മ്മശാല: ഇന്ത്യ- ശ്രീലങ്ക മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പരാജയപ്പെട്ടതിനു ശേഷം പ്രതികരണവുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.

എഴുപതോ എണ്‍പതോ റണ്‍സ് കൂടി നേടാനായിരുന്നെങ്കില്‍ മത്സരഫലം മറ്റൊരു ദിശയിലാകുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ കുറഞ്ഞ സ്‌കോറാണ് നേടാനായത്.

ഇത്തരമൊരു സാഹചര്യത്തെ മറികടന്ന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. അതിന് സാധിച്ചില്ലെന്നും ഇപ്പോഴുണ്ടായ തോല്‍വി എല്ലാവരുടേയും കണ്ണു തുറപ്പിക്കുമെന്നും രോഹിത് പറഞ്ഞു.

അതേസമയം ധോണിയുടെ പ്രകടനത്തെ രോഹിത് അഭിനന്ദിച്ചു. സാഹചര്യത്തിനനുസരിച്ച് ധോണിക്ക് ബാറ്റു ചെയ്യാനറിയാമെന്നും എന്നാല്‍ പിന്തുണ നല്‍കാന്‍ ആരുമില്ലായിരുന്നുവെന്നും രോഹിത് വ്യക്തമാക്കി.

മത്സരത്തില്‍ ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ഭുംറ, ഹര്‍ദ്ദിക്ക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

ഇന്ത്യ ഉയര്‍ത്തിയ 113 റണ്‍സിന്റെ വെല്ലുവിളി മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ലങ്ക മറികടന്നത്. ഇതോടെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന പരമ്പരയില്‍ ലങ്ക 10ന് മുന്നിലെത്തി.

Top