Cannot make Aadhaar mandatory for welfare schemes: Supreme Court

adhar

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി.

അതേസമയം ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാനും ആധാര്‍ നിര്‍ബന്ധമാണെന്നു കോടതി വ്യക്തമാക്കി.

ആനുകൂല്യമില്ലാത്ത ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാണ്. ബാങ്ക് അക്കൗണ്ട്, ആദായ നികുതി എന്നിവക്കും ആധാര്‍ നിര്‍ബന്ധമാണെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹര്‍ വ്യക്തമാക്കി.

സ്‌കൂളുകളില്‍ സൗജന്യ ഉച്ചഭക്ഷണമുള്‍പ്പെടെ നിരവധി ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സ്‌കോളര്‍ഷിപ്പ്, പിന്നാക്ക സമുദായങ്ങള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായുള്ള പദ്ധതികള്‍ എന്നിവക്കും ആധാര്‍ വേണമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.അതേസമയം, പാചക വാതകം, ഭക്ഷ്യോല്‍പന്നങ്ങള്‍ക്കുള്ള സബ്‌സിഡി എന്നിവക്ക് ആധാര്‍ വേണമെന്നത് തുടരും.

ആധാര്‍ നിര്‍ത്തലാക്കാനാകില്ലെന്നും ആധാര്‍ സംബന്ധിച്ച കേസ് ഉടന്‍ തീര്‍പ്പാക്കേണ്ടതില്ലെന്നും കോടതി അറിയിച്ചു.

Top