cannot-direct-centre-tn-to-frame-special-law-on-jallikattu-madras-high-court

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തില്‍ ഇളവ് നല്‍കുന്നതിനുള്ള പ്രത്യേക നിയമ നിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോടും തമിഴനാട് സര്‍ക്കാരിനോടും നിര്‍ദ്ദേശിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇക്കാര്യം ഉന്നയിച്ച് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.

തമിഴ്‌നാട്ടില്‍ ആചരിക്കുന്ന ജെല്ലിക്കെട്ട്, പൊങ്കല്‍ ആഘോഷങ്ങളുമായും ആചാരങ്ങളുമായും ബന്ധപ്പെടുത്തിയുള്ളതാണ്. സ്‌പെയിനില്‍ നടക്കുന്ന കാളപ്പോരുപോലെ, മാടുകളെ കൊല്ലുന്നില്ലെന്നും അതിനാല്‍ നിരോധനം പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ ചീഫ് ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് എം സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ച് കോടതിക്ക് അത്തരമൊരു നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് മറുപടി നല്‍കി.

അതേസമയം, മറീന ബീച്ചില്‍ നിയമവിരുദ്ധമായി കൂടിയിരിക്കുന്ന പ്രതിഷേധക്കാരെ പരിച്ചുവിടണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ആര്‍ കൃഷ്ണമൂര്‍ത്തിയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് ഭരണപരമായ കാര്യമാണെന്നും, സര്‍ക്കാരിനെയാണ് ഇക്കാര്യത്തില്‍ സമീപിക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.

Top