കാനഡയില്‍ ചൂട് കൂടുതലാകുന്നു ; ഹോസ്‌പൈപ്പ് വിലക്കുമായി അധികൃതര്‍

കാനഡ:കനത്ത ചൂടില്‍ നിന്നും ആശ്വാസമേകി മഴയെത്തുമെന്ന പ്രവചനങ്ങള്‍ പാഴ് വാക്കാകുമെന്നതിന്റെ മുന്നോടിയാണ് കൂടുതല്‍ മുന്നറിയിപ്പുകള്‍. ആറ് വര്‍ഷത്തിനിടെ ഇതാദ്യമായി കുടുംബങ്ങളെ ഹോസ് പൈപ്പ് ഉപയോഗത്തില്‍ നിന്നും വിലക്കാന്‍ ഒരുങ്ങുകയാണ് കമ്പനികള്‍.

ഏഴ് മില്ല്യണ്‍ കുടുംബങ്ങളെയാണ് നിബന്ധനകള്‍ കൂടുതല്‍ ബാധിക്കുന്നത്. 1976ലെ ചൂട് കാലത്തിന് ശേഷം ആദ്യമായാണ് ഇത്തരം വിലക്കുകള്‍ വരുന്നത്. പൂന്തോട്ടത്തിലും, ചെടികള്‍ നനയ്ക്കാനും ഹോസ് ഉപയോഗിക്കാന്‍ കസ്റ്റമേഴ്‌സിന് അനുവാദമുണ്ടാകില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികളും, പിഴയും ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.

പൂന്തോട്ടങ്ങള്‍ക്ക് പുറമെ കാര്‍, ജനല്‍, പുറത്തുള്ള പ്രതലങ്ങള്‍ എന്നിവിടങ്ങള്‍ വൃത്തിയാക്കാനും ഹോസ് ഉപയോഗിക്കാന്‍ അനുവാദമുണ്ടാകില്ല. ക്രിമിനല്‍ നടപടിക്രമങ്ങള്‍ക്ക് പുറമെ ആയിരം പൗണ്ട് വരെയുള്ള പിഴയുമാണ് നിബന്ധനകള്‍ തെറ്റിക്കുന്നവര്‍ നേരിടേണ്ടി വരുന്നത്.

നോര്‍ത്ത് വെസ്റ്റില്‍ യുണൈറ്റഡ് യൂട്ടിലിറ്റീസാണ് വിലക്കുകള്‍ ഏര്‍പ്പെടുത്തിയത്. 2012ന് ശേഷം ആദ്യമായാണ് മുന്നറിയിപ്പ് നല്‍കുന്നത്. ചൂടേറിയ കാലാവസ്ഥ തുടരുന്നതിനാല്‍ മറ്റ് കമ്പനികളും ഈ നടപടി പിന്തുടരുമെന്നാണ് കരുതുന്നത്.

ചെറിയ തോതില്‍ മഴ ആശ്വാസമേകുമെന്ന് കാലാവസ്ഥാ പ്രവചകര്‍ വ്യക്തമാക്കിയിരുന്നു. ജലസംഭരണികളില്‍ വെള്ളം പ്രതീക്ഷിച്ചതിലും ഏറെ താഴെയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂലൈ മാസത്തിലും ഈ അവസ്ഥ തുടരാന്‍ തന്നെയാണ് സാധ്യതയുള്ളത്.

ഇതോടെയാണ് താല്‍ക്കാലികമായെങ്കിലും വിലക്കുകള്‍ ഏര്‍പ്പെടുത്താനുള്ള അവസ്ഥയിലേക്ക് എത്തിയത്. ആഗസ്റ്റ് 5 മുതലാണ് വിലക്ക് വരുന്നത്. നോര്‍ത്ത് വെസ്റ്റിലെ കുടുംബങ്ങളെയാണ് കൂടുതലും വിലക്ക് ബാധിക്കുന്നത്. ഒരു ഹോസ്‌പൈപ്പ് മണിക്കൂറില്‍ 540 ലിറ്റര്‍ വെള്ളം ഉപയോഗിക്കും.

Top