താല്‍പര്യമില്ലാത്ത ആളുകളേയും പേജുകളേയും മ്യൂട്ട് ചെയ്യാം ; സ്‌നൂസുമായി ഫെയ്‌സ്ബുക്ക്

facebook-

താല്‍പര്യമില്ലാത്ത ആളുകളേയും പേജുകളേയും മ്യൂട്ട് ചെയ്യാനുള്ള പുതിയ ഫീച്ചറായ സ്‌നൂസുമായി ഫെയ്‌സ്ബുക്ക്.

ഇത്തരത്തില്‍ 30 ദിവസത്തേക്ക് ആളുകളേയും ഫെയ്‌സ്ബുക്ക് പേജുകളേയും ഗ്രൂപ്പുകളേയും സ്‌നൂസ് ചെയ്യാന്‍ സാധിക്കും.

പോസ്റ്റുകളുടെ ടോപ്പ് റൈറ്റ് ഡ്രോപ്പ് ഡൗണ്‍ മെനുവിലായിരിക്കും പോസ്റ്റ് സ്‌നൂസ് ചെയ്യാനുള്ള ഒപ്ഷനുള്ളത്.

ന്യൂസ്ഫീഡില്‍ എന്തു കാണണം എന്ത് കാണേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്രം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് സ്‌നൂസ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്‌നൂസ് ചെയ്ത പേജുകള്‍ക്കോ ആളുകള്‍ക്കോ നോട്ടിഫിക്കേഷന്‍ ചെല്ലുകയുമില്ല.

സ്‌നൂസ് കാലാവധി അവസാനിക്കാറാകുമ്പോള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് നോട്ടിഫിക്കേഷന്‍ ലഭിക്കും. വീണ്ടും ഇത് തുടരണമെങ്കില്‍ തുടരാം അല്ലെങ്കില്‍ അവസാനിപ്പിക്കാം. കൂടാതെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് എപ്പോള്‍ വേണമെങ്കിലും അണ്‍മ്യൂട്ടും ചെയ്യാവുന്നതാണ്.

Top