കോണ്‍ഫെഡറേഷന്‍സ് കപ്പ്, ഗ്രൂപ്പ് ബിയില്‍ കാമറൂണിന് സമനിലക്കുരുക്ക്

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ബിയില്‍ കരുത്തരായ കാമറൂണിന് സമനിലക്കുരുക്ക്.

ഓസ്ട്രേലിയയാണ് ആഫ്രിക്കന്‍ കരുത്തരെ 1-1 ന് തളച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ കാമറൂണ്‍ മുന്നിലെത്തി. അഗ്യുസ്സയാണ് ഗോള്‍ നേടിയത്. എന്നാല്‍ കളിയുടെ അറുപതാം മിനിറ്റില്‍ പകരക്കാരന്‍ മാര്‍ക്ക് മില്ലിഗന്‍ കാമറൂണിനെ ഞെട്ടിച്ചു.

ആദ്യ മത്സരങ്ങള്‍ തോറ്റ ഇരുടീമുകളുടെയും സ്ഥിതി അപകടത്തിലാണ്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ ജര്‍മനിയോടും കാമറൂണ്‍ ചിലിയോടും തോറ്റിരുന്നു.

Top