cameras light L16 camera

ലൈറ്റ് L16 ക്യാമറ 2017 ജൂണിനു മുന്‍പ് വില്‍പനയ്‌ക്കെത്തുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഫൊട്ടോഗ്രാഫിയില്‍ വലിയൊരു ചുവടുവയ്പ്പായേക്കാവുന്ന കണ്ടുപിടുത്തമാണിത്.

L16 ക്യാമറയുടെ ആശയം പുറത്തു വന്നതിനു ശേഷമാണ് ഐഫോണ്‍ 7 പ്ലസ് അടക്കമുള്ള ഇരട്ട ക്യാമറാ ഫോണുകളുടെ ജനനമെന്നത് ഈ ആശയം ഇപ്പള്‍ത്തന്നെ ക്യാമറാ നിര്‍മാണത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നതിനുള്ള തെളിവാണ്.

L16ന്റെ നിര്‍മാതാക്കള്‍ പറയുന്നത് ബഹുമുഖ സാധ്യതകളുള്ള ഒരു 52 MP DSLR ക്യാമറയുടെ ശക്തി ഇനി പോക്കറ്റില്‍ ഒതുക്കാമെന്നാണ്

L16ന്റെ ഷട്ടര്‍ അമര്‍ത്തുമ്പോള്‍ പല ക്യമറകള്‍ ഒരേ സമയത്ത് ഒരേ സബ്ജകടിന്റെ പല ഫോക്കല്‍ ലെങ്തിലുള്ള ചിത്രങ്ങള്‍ എടുക്കുകയും, ഇതിലടങ്ങുന്ന 3D ഇന്‍ഫൊര്‍മേഷന്‍ പോലും ഉള്‍ക്കൊള്ളിച്ച്, ഒറ്റ ഫ്രെയിമായി കൂട്ടിച്ചേര്‍ക്കുകയും ചെയ്യാം.

ആദ്യം പുറത്തിറങ്ങുന്ന ക്യാമറയില്‍ അഞ്ച് 28mm (f2.0) ലെന്‍സുകളും, അഞ്ച് 70mm (f2.0) ലെന്‍സുകളും ആറ് 150mm (f2.4) ലെന്‍സുകളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇവയ്‌ക്കെല്ലാം പ്രത്യേക മൊഡ്യൂളുകളും ഉണ്ട്. അതായത് 28150mm സൂം

വെളിച്ചം കുറവുള്ളപ്പോള്‍ പോലും പല ചിത്രങ്ങള്‍ കൂട്ടിത്തുന്നി ഒറ്റ ഫോട്ടോ ആക്കുന്ന ക്യാമറയുടെ പ്രകടനം ഗംഭീരമായിരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

വൈഫെ തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളും ക്യാമറയ്ക്കുണ്ട്. 1,699 ഡോളറാണ് ക്യാമറയുടെ വില. ഉടനെ ഒരു ക്യാമറ വാങ്ങാനാണു ശ്രമമെങ്കില്‍ നടക്കില്ല.

എല്ലാം വിറ്റു പോയിരിക്കുന്നു എന്നാണ് കമ്പനി പറയുന്നത്. അതായത് തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ള പ്രീ ഓര്‍ഡര്‍ അനുസരിച്ചുള്ള ക്യാമറകള്‍ ഉണ്ടാക്കുന്ന തിരക്കിലാണിപ്പോള്‍, അതുകൊണ്ട് പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നില്ലെന്നാണ് അവര്‍ പറയുന്നത്.

L16 എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു കാണിക്കുന്ന വിഡിയോ കാണാന്‍ ഈ ലിങ്കില്‍ പ്രവേശിക്കുക

ക്യാമറയെ കുറിച്ചു കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം
സാംപിള്‍ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്കും ഉപയോഗിക്കാം

ലൈട്രോ തുടങ്ങിയ ക്യാമറകള്‍ ഫോട്ടോഗ്രാഫി പ്രേമികളെ ഒരുപാടു മോഹിപ്പിച്ച ശേഷം വേണ്ടത്ര ജനസമ്മതി നേടാതെ പിന്‍വാങ്ങി. L16 ന്റെ വിധി കണ്ടറിയേണ്ടിയിരിക്കുന്നു. ഈ സാങ്കേതികവിദ്യ വജയമാണെങ്കില്‍ കൂടി L16 പോലെയുള്ള ക്യാമറകള്‍ മാര്‍ക്കറ്റില്‍ വളരെ കാലം കണ്ടേക്കില്ല.

കാരണം ഇത്തരം ലെന്‍സുകളും മൊഡ്യൂളുകളും അത്ര വിഷമം കൂടാതെ സ്മാര്‍ട്ട്‌ഫോണുകളില്‍ പിടിപ്പിക്കാന്‍ സാധിച്ചേക്കും.

എക്‌സ്ട്രീം വൈഡ്, ടെലീ തുടങ്ങിയ വിഭാഗങ്ങളില്‍ തത്കാലം പരമ്പാരാഗത ക്യാമറകളുടെ കുത്തക തുടരും. പക്ഷെ അതും അധികകാലം നീണ്ടേക്കില്ല

ചുരുക്കി പറഞ്ഞാല്‍ ഈ ക്യാമറ വിജയിച്ചാല്‍ ഫൊട്ടോഗ്രാഫിയുടെ ചരിത്രം മാറാം. ഇപ്പോഴത്തെ വില കേട്ടു പേടിക്കണ്ട: ഷോമി പോലെയുള്ള കമ്പനികള്‍ നമ്മുടെ പോക്കറ്റു കീറാത്ത വിലയ്ക്കുള്ള ക്യാമറകള്‍, അല്ലെങ്കില്‍ സ്മാര്‍ട്ട് ഡിവൈസുകള്‍ പുറത്തിറക്കിയേക്കും.

Top