കോഴിക്കോട് ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

yusuff ali

ദുബായ്‌: കോഴിക്കോട് ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ് എത്തുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫ് അലിയാണ് ദുബൈയില്‍ പദ്ധതി പ്രഖ്യാപനം നടത്തിയത്. മാങ്കാവ് ബൈപ്പാസ് റോഡില്‍ നേരത്തെയുള്ള 20 ഏക്കര്‍ സ്ഥലത്താണ് നിക്ഷേപം നടത്തുക. മൂന്നു മാസത്തിനകം തറക്കല്ലിടും. പദ്ധതി പ്രകാരം 3000 പേര്‍ക്ക് ജോലി ലഭിക്കും.

കൊച്ചി ലുലു ബോള്‍ഗാട്ടി ഉത്ഘാടനവേളയില്‍ മുഖ്യമന്ത്രിയുടെ ഉപദേശത്തെ തുടര്‍ന്നാണ് പുതിയ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. 28 മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാകും. കേരളത്തില്‍ നിക്ഷേപം നടത്തുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അനാവശ്യ എതിര്‍പ്പുകള്‍ ശ്രദ്ധിക്കില്ലെന്നും യൂസുഫ് അലി പറഞ്ഞു.

Top