Cabinet may approve 5 associate bank merger with SBI

ന്യൂഡല്‍ഹി: എസ്ബിടി ഉള്‍പ്പടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.

ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് അനുബന്ധ ബാങ്കുകള്‍ എസ്ബിഐയില്‍ ലയിപ്പിക്കുന്നത്.

ലയനം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ 10 മുന്‍നിര ബാങ്കുകളിലൊന്നായി മാറാന്‍ എസ്ബിഐക്കാകും.

ബാങ്കിന്റെ അടിത്തറ ശക്തമാക്കുകയെന്ന ലക്ഷ്യവുമുണ്ട്. ലയനത്തോടെ എസ്.ബി.ഐ.യുടെ ബാലന്‍സ് ഷീറ്റിന്റെ സൈസ് 37 ലക്ഷം കോടി രൂപയാകും. നിലവില്‍ ഇത് 28 ലക്ഷം കോടി രൂപയാണ്.

അതേസമയം, അനുബന്ധ ബാങ്കുകളിലെ ജീവനക്കാരും ഉദ്യോഗസ്ഥരും ലയനത്തെ ആശങ്കയോടെയാണ് കാണുന്നത്. അഞ്ച് അസോസിയേറ്റ് ബാങ്കുകളിലായി 70,000ത്തോളം ജീവനക്കാരാണ് ഉള്ളത്.

മാതൃബാങ്കില്‍ ലയിക്കുന്നതോടെ പലരുടെയും സ്ഥാനക്കയറ്റ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും. ശമ്പളഘടന അനുകൂലമാകുമോ എന്ന കാര്യത്തിലും ജീവനക്കാര്‍ക്ക് ആശങ്കയുണ്ട്.

നിലവില്‍ ആറ് ബാങ്കുകളിലും പ്രത്യേകം ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റുകളും എച്ച്.ആര്‍. വിഭാഗവുമൊക്കെയുണ്ട്. ലയനത്തോടെ ഇത് ഒന്നാക്കി ചുരുക്കാനാകും. മാത്രമല്ല, അടുത്തടുത്തുള്ള ശാഖകള്‍ ലയിപ്പിക്കുമെന്ന കാര്യത്തിലും സംശയമില്ല.

Top