സാറ്റ്‌ലൈറ്റ് ഫോണ്‍ സേവനവുമായി ബി.എസ്.എന്‍.എല്‍ വരുന്നു

ന്യൂഡല്‍ഹി: പൊതുമേഖല ഫോണ്‍ കമ്പനിയായ ബി.എസ്.എന്‍.എല്‍ സാറ്റ്‌ലൈറ്റ് ഫോണിന്റെ സേവനം ആരംഭിക്കുന്നു.

ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ എജന്‍സികള്‍ക്കും പിന്നീട് പൊതുജനങ്ങള്‍ക്കും ബി.എസ്.എന്‍.എല്‍ പുതിയ സേവനം ലഭ്യമാക്കും.

സാറ്റ്‌ലെറ്റ് കമ്യൂണിക്കേഷന്‍ കമ്പനിയായ ഇന്‍മാര്‍സാറ്റിന്റെ സഹായത്തോടെയാണ് ബി.എസ്.എന്‍.എല്‍ സേവനം ലഭ്യമാക്കുന്നത്. നിലവില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭ്യമല്ലാത്ത സ്ഥലങ്ങളിലാവും സാറ്റ്‌ലൈറ്റ് ഫോണുകള്‍ രംഗത്തിറക്കുക. ഇതിനായി ഇന്‍മാര്‍സാറ്റിന്റെ 14 സാറ്റ്‌ലൈറ്റുകള്‍ കമ്പനി ഉപയോഗപ്പെടുത്തും.

സംസ്ഥാന പൊലീസ് സേനകള്‍, ബി.എസ്.എഫ്, റെയില്‍വേ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാവും ആദ്യ ഘട്ടത്തില്‍ സാറ്റ്‌ലൈറ്റ് ഫോണ്‍ നല്‍കുക. സാറ്റ്‌ലെറ്റ് ഫോണില്‍ കോളിങ് സൗകര്യം മാത്രമല്ല എസ്.എം.എസ് സേവനവും ലഭ്യമാക്കുമെന്ന് ബി.എസ്.എന്‍.എല്‍ ചെയര്‍മാന്‍ അനുപാം ശ്രീവാസ്തവ അറിയിച്ചു.

Top