കുറഞ്ഞ തുകയ്ക്ക് വന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍

കുറഞ്ഞ തുകയ്ക്ക് വന്‍ ഓഫറുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 39 രൂപയ്ക്ക് പത്ത് ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോള്‍ സേവനമാണ് ബിഎസ്എന്‍എലിന്റെ ഏറ്റവും പുതിയ സേവനം. പ്രീപെയ്ഡ് വരിക്കാര്‍ക്ക് പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകള്‍ക്കൊപ്പം 100 എസ്എംഎസും ഈ ഓഫറിനൊപ്പം ലഭ്യമാണ്. 118 രൂപയുടെ മറ്റൊരു ഓഫറില്‍ 28 ദിവസത്തേക്ക് അണ്‍ ലിമിറ്റഡ് കോള്‍, ദിവസം ഒരു ജിബി ഡേറ്റ, ഫ്രീ എസ്എംഎസ് എന്നിവയും ഇതോടൊപ്പം ലഭ്യമാണ്.

Top