നൂറ്‌ രാജ്യങ്ങളില്‍ 4.4 കോടി വൈഫൈ ഹോട്ട്‌സ്‌പോട്ടുകളുമായി ബിഎസ്എന്‍എല്‍

BSNL

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ ബിസിനസ് രാജ്യാന്തര തലത്തില്‍ നടപ്പിലാക്കാന്‍ പദ്ധതി. 100 രാജ്യങ്ങളിലായ 4.4 കോടി വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ലഭ്യമാക്കുമെന്നാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വരിക്കാരുടെ താല്‍പര്യം കണക്കിലെടുത്താണ് 100 രാജ്യങ്ങളില്‍ 4.4 കോടി വൈഫൈ പോയിന്റുകള്‍ ലഭ്യമാക്കുന്നത്. മൈ ബിഎസ്എന്‍എല്‍ ആപ്പ് ഉപഭോക്താക്കള്‍ പ്രതിമാസം 501 രൂപ നല്‍കിയാല്‍ മുപ്പത് ദിവസ കാലാവധിയില്‍ വൈഫൈ ഹോട്ട് സ്‌പോട്ട് ഉപയോഗിക്കാം.

വൈഫൈ ഉപയോഗിക്കാന്‍ വരിക്കാര്‍ക്ക് പ്രത്യേകം പാസ്‌വേര്‍ഡ് ആവശ്യമില്ല. എന്നാല്‍ വൈഫൈ സേവനം ഇന്ത്യയില്‍ ലഭ്യമാകില്ല. ബിഎസ്എന്‍എല്ലിന്റെ രാജ്യാന്തര വൈഫൈ സേവനം ലഭിക്കാന്‍ ആദ്യം പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കണം.

Top