bsnl unlimited offer

മുംബൈ: റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫറുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍. ഒരുങ്ങുന്നു. പ്രതിമാസം 149 രൂപ നിരക്കില്‍ പരിധിയില്ലാത്ത കോളുകള്‍ ഒരുക്കുന്ന ഓഫര്‍ അവതരിപ്പിച്ചുകൊണ്ടാണിത്.

ബി.എസ്.എന്‍.എല്ലിലേക്കും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് ലോക്കല്‍ കോളുകളും എസ്.ടി.ഡി. കോളുകളും ലഭ്യമാക്കുന്നതാണ് ഈ ഓഫര്‍. പുതുവത്സര സമ്മാനമായി ഈ പ്ലാന്‍ നിലവില്‍ വരുമെന്നാണ് അറിയുന്നത്.

28 ദിവസ വോയ്‌സ് കോളുകള്‍ക്ക് പുറമെ, 300 എം.ബി. ഇന്റര്‍നെറ്റ് ഡാറ്റ, 100 എസ്.എം.എസ്സുകള്‍ എന്നിവയും ലഭിക്കും.

സപ്തംബര്‍ അഞ്ചിന് സൗജന്യ വോയ്‌സ് കോളുകള്‍, 4ജി ഇന്റര്‍നെറ്റ് എന്നിവയുമായി റിലയന്‍സ് ജിയോ എത്തിയതോടെ മറ്റ് ടെലികോം കമ്പനികളെല്ലാം ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനകം ജിയോ സൗജന്യ ഓഫറുകള്‍ 2017 മാര്‍ച്ച് 31 വരെ നീട്ടുകയും ചെയ്തു.

Top