bsnl unlimited 3g plans

ന്യൂഡല്‍ഹി: വെല്‍ക്കം ഓഫര്‍ 2017 വരെ നീട്ടിയ ജിയോക്ക് പിന്നാലെ ബിഎസ്എന്‍എല്ലും ഉപയോക്താക്കള്‍ക്കായി മികച്ച ഓഫര്‍ കാഴ്ച്ച വെക്കാനൊരുങ്ങുന്നു.

അണ്‍ലിമിറ്റഡ് 3ജി ഡാറ്റാ ഓഫറാണ് ബിഎസ്എന്‍എല്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 498എസ്ടിവി എന്ന പ്ലാനില്‍ 24 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് അതിവേഗ 3ജി സേവനമാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്.

ഈ ഓഫറിന് പുറമെ മറ്റു ചില പ്ലാനുകളുടെ ഡാറ്റാ പരിധിയും ഇരട്ടിയായി വര്‍ധിപ്പിച്ചിടുണ്ട്.

1498 രൂപയുടെ പ്ലാനില്‍ 9 ജിബി ഡാറ്റാ നല്‍കിയിരുന്നത് ഇപ്പോള്‍ 18 ജിബിയായി ഉയര്‍ത്തി. 2799 രൂപയുടെ 18 ജിബി പ്ലാനില്‍ ഇനി 18 ജിബിയുടെ സ്ഥാനത്ത് 36 ജിബി ലഭിക്കും.

നിലവിലുള്ള ഉപയോക്താക്കള്‍ക്ക് പുറമെ പുതുതായി കണക്ഷനെടുക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭിക്കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.

Top