ഞായറാഴ്ചകളിലെ സൗജന്യ കോള്‍ സംവിധാനം നിര്‍ത്തലാക്കുന്നതായി ബി.എസ്.എന്‍.എല്‍

bsnl

തിരുവനന്തപുരം: ഞായറാഴ്ചകളിലെ സൗജന്യ കോള്‍ സംവിധാനം നിര്‍ത്തലാക്കുന്നതായി ബി.എസ്.എന്‍.എല്‍.

ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകളില്‍ നല്‍കിയിരുന്ന ഓഫറാണ് ഫെബ്രുവരി ഒന്ന് മുതല്‍ നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നത്. ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച മുതല്‍ സൗജന്യ സേവനം ഉണ്ടായിരിക്കുകയില്ല.

ലാന്‍ഡ് ഫോണുകളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടപ്പിലാക്കിയ പദ്ധതിയാണ് നിര്‍ത്തലാക്കുന്നത്. രാത്രിയില്‍ നല്‍കിയിരുന്ന സൗജന്യ കോള്‍ സേവനത്തിന്റെ സമയപരിധിയും നേരത്തെ കമ്പനി കുറച്ചിരുന്നു.

Top