പ്രീപെയ്ഡ് വരിക്കാര്‍ക്ക് കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍

bsnl

പ്രീപെയ്ഡ് വരിക്കാര്‍ക്ക് 75 രൂപയുടെ റീചാര്‍ജില്‍ പരിധിയില്ലാത്ത കോളുകളും 10 ജിബി ഡാറ്റയും 500 എസ്.എം.എസ് ഓഫറുമായി ബി.എസ്.എന്‍.എല്‍. 15 ദിവസമാണ് കാലാവധി. റിലയന്‍സ് ജിയോയുടെ 98 രൂപയുടെ ഓഫറിനെ വെല്ലുന്നതാണ് ബി.എസ്.എന്‍.എല്ലിന്റെ ഈ ഓഫര്‍.

തുടക്കത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ ആന്ധ്രപ്രദേശ്, തെലങ്കാന സര്‍ക്കിളുകളില്‍ ആണ് ലഭ്യമാകുക. പ്രത്യേക റീചാര്‍ജുകളിലൂടെ 180 ദിവസങ്ങള്‍ വരെ കാലാവധി നീട്ടാനും സാധിക്കും.

Top