bsnl ready to launch e -vallet

ന്യൂഡല്‍ഹി :ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി ഇ-വോലിറ്റുമായി ബിഎസ്എന്‍എല്‍. എസ്ബിഐയുമായി ചേര്‍ന്നു ഇ-വോലറ്റ് സംവിധാനമൊരുക്കാന്‍ ബിഎസ്എന്‍എല്‍ തയാറെടുക്കുകയാണെന്നു സിഎംഡി അനുപം ശ്രീവാസ്തവ പറഞ്ഞു. സമീപ ഭാവിയില്‍ത്തന്നെ മൊബൈല്‍ വോലിറ്റ് പുറത്തിറക്കാനാകുമെന്നും അദ്ദേഹം പറയുന്നു.

കറന്‍സി രഹിത സമൂഹത്തിനായുള്ള പ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നതിനായാണു ബിഎസ്എന്‍എല്ലും വോലറ്റ് സംവിധാനമൊരുക്കുന്നത്. ഒട്ടേററെ ഇ പെയ്‌മെന്റ് ഗേറ്റ്‌വേകള്‍ ഉണ്ടെങ്കിലും ഗ്രാമീണ മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ ബിഎസ്എന്‍എല്ലിനു സാധിക്കും. ബിഎസ്എന്‍എല്ലിനും എസ്ബിഐയ്ക്കും ഗ്രാമീണ മേഖലയില്‍ ഏറെ സ്വാധീനമുണ്ട്

സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന വാലിറ്റ് സംവിധാനങ്ങള്‍ക്കു പുറമെ യുഎസ്എസ്ഡി, എസ്എംഎസ് എന്നിവ വഴിയും പണമിടപാടു നടത്താന്‍ സൗകര്യമൊരുക്കുമെന്നും അനുപം ശ്രീവാസ്തവ പറഞ്ഞു.

Top