ഓണം ഓഫറുകളില്‍ അഡീഷണല്‍ ടോക് ടൈം നല്‍കി ബിഎസ്എന്‍എല്‍

BSNL

ബിഎസ്എന്‍എല്‍ ഓണം ഫ്രീഡം ഓഫറുകള്‍ പ്രഖ്യാപിച്ചു. ഓഫറില്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അഡീഷണല്‍ ടോക് ടൈം ഓഫറും നല്‍കുന്നുണ്ട്. 220 രൂപ, 550 രൂപ , 1,100 രൂപ എന്നിവയാണ് ഓണം ഓഫറുകള്‍. 250 രൂപ, 650 രൂപ, 1,350 രൂപ എന്നീ ഓഫറുകള്‍ ആഗസ്റ്റ് 17 മുതല്‍ 23 വരെ ലഭ്യമാകും. 260 രൂപയുടെ ഓഫറില്‍ അണ്‍ലിമിറ്റഡ് കോളര്‍ ട്യൂണ്‍ സെലക്ട് ചെയ്യാനുള്ള അവസരവും ഉണ്ട്.

നാല് ദിവസം വാലിഡിറ്റിുള്ള 29 രൂപയുടെ ഓഫറില്‍ കോംബോ 29 എസ്ടിവി ഉപയോഗിച്ച് അണ്‍ലിമിറ്റഡ് കോളുകളും പരിധിയില്ലാത്ത ഡാറ്റയും പ്രതിദിനം 100 എസ്എംഎസും പരിധിയില്ലാതെ സോങ് ചെയ്ഞ്ച് ചെയ്യാനും സാധിക്കും.

ബിഎസ്എന്‍എല്‍ അടുത്തിടെ 27 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചിരുന്നു. ദിനംപ്രതി 1 ജിബി ഡാറ്റ 7 ദിവസത്തേക്കാണ് നല്‍കുന്നത്. അണ്‍ലിമിറ്റഡ് കോളിങ്ങും 300 എസ്എംഎസും നല്‍കുന്നുണ്ട്.

Top