bsnl offers unlimited voice calls at rs 26

bsnl

റിപ്ലബിക്ക് ദിനത്തോട് അനുബന്ധിച്ച് വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍. ഒരു രൂപയ്ക്ക് ഒരു മണിക്കൂര്‍ ടോക്ക്‌ടൈം നല്‍കുന്ന 26 രൂപയുടെ താരിഫ് ഓഫര്‍ പ്രഖ്യാപിച്ചു.

ഈ ഓഫറില്‍ ഇന്ത്യയില്‍ എവിടേയും ഏത് നെറ്റ്‌വര്‍ക്കിലേക്കും 26 മണിക്കൂര്‍ നേരം അണ്‍ലിമിറ്റഡായി വിളിക്കാം. ജനുവരി 25 മുതല്‍ അടുത്ത ജനുവരി 31 വരെ ഈ ഓഫര്‍ ലഭിക്കും.

ഒന്നരമടങ്ങും രണ്ട് മടങ്ങും അധിക ടോക്ക്‌ടൈം നല്‍കുന്നതാണ് മറ്റു രണ്ട് ഓഫറുകള്‍. മാര്‍ച്ച് 31 വരെ മാത്രമാണ് അധിക ടോക്ക്‌ടൈം നല്‍കുന്ന ഓഫറുകള്‍ ലഭിക്കുന്നത്.

ഒന്നരമടങ്ങ് അധിക ടോക്ക്‌ടൈം നല്‍കുന്ന 2601 രൂപയുടെ ഓഫര്‍. കൂടാതെ 2600 രൂപയുടെ ടോക്ക്‌ടൈമിനൊപ്പം 1300 രൂപയുടെ അധിക ടോക്ക്‌ടൈമും ലഭിക്കുന്ന ഓഫറുമാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അധിക ടോക്ക്‌ടൈമിന്റെ വാലിഡിറ്റി മൂന്ന് മാസമാണ്.

6801 രൂപയുടെ ഓഫറാണ് അടുത്തത്. ഓഫറിലുള്ള ടോക്ക്‌ടൈമിന് പുറമെ 6800 രൂപയുടെ അധിക ടോക്ക്‌ടൈം ലഭിക്കും. അധിക ആനുകൂല്യത്തിന്റെ കാലാവധി മൂന്ന് മാസമാണ്.

Top