പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക്‌ പുതിയ ഓഫറുകളുമായി ബിഎസ്എന്‍എല്‍

BSNL

റിലയന്‍സ് ജിയോ തുടങ്ങി വച്ച താരിഫ് പ്ലാനുകള്‍ സ്വകാര്യ കമ്പനികള്‍ക്കു പുറമേ പൊതു മേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലും നല്‍കുന്നു. ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപഭോക്താക്കളുടെ ആറ് പ്ലാനുകള്‍ക്കാണ് 50% ഓഫറുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഏറ്റവും കുറഞ്ഞ ഡാറ്റ പ്ലാന്‍ 186 രൂപയണ് എന്നാല്‍ ഏറ്റവും കൂടുതല്‍ വാലിഡിറ്റി 129 ദിവസവും. പുതുക്കിയ ബിഎസ്എന്‍എല്‍ പാക്കുകളില്‍ പ്രതിദിനം 1.5ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. 186 രൂപ, 187 രൂപ, 349 രൂപ, 429 രൂപ എന്നീ പ്ലാനുകള്‍ക്ക് 1ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു, ഡാറ്റ വാലിഡിറ്റി 28 ദിവസവും.

എന്നാല്‍ 485 രൂപ പായ്ക്കില്‍ 1.5ജിബി ഡാറ്റ പ്രതി ദിനവും 90 ദിവസത്തെ വാലിഡിറ്റിയുമാണെങ്കില്‍ 666 രൂപ പായ്ക്കില്‍ 1.5ജിബി ഡാറ്റ പ്രതിദിനവും 129 ദിവസത്തെ വാലിഡിറ്റിയുമാണ് ലഭ്യമാകുക. പുതുക്കിയ ബിഎസ്എന്‍എല്‍ പായ്ക്കില്‍ ഓരോ രാജ്യത്തും അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോളുകള്‍ 100 എസ്എംഎസ് എന്നിവയും നല്‍കുന്നു.

അതേസമയം എന്നിവിടങ്ങളില്‍ പ്ലാനുകള്‍ ലഭ്യമല്ല. ഡല്‍ഹി, മുംബൈ എന്നിവ പുതിയ ജിഎസ്എം മൊബൈല്‍ വരിക്കാര്‍ക്ക് 2ജിബി ഫ്രീ ഡാറ്റ നല്‍കുന്നതിന് ബിഎസ്എന്‍എല്‍ പ്രമോഷണല്‍ ഓഫര്‍ ആരംഭിച്ചു. ജനുവരി അഞ്ചിനു ശേഷം പാന്‍ ഇന്ത്യ അടിസ്ഥാനത്തിലാണ് ഈ ഓഫര്‍ പ്രവര്‍ത്തിക്കുന്നത്.

Top