BSNL Offers double Free Data For Prepaid Subscribers

bsnl

ന്യൂഡല്‍ഹി: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഉത്സവകാല ഓഫറുകളുമായി ബിഎസ്എന്‍എല്‍. ദസറ, മുഹറം ഓഫറായാണ് നാല് വ്യത്യസ്ത പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

365 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനുകള്‍ ഒക്ടോബര്‍ 10 മുതല്‍ 31 വരെയാണ് ലഭ്യമാകുകയെന്ന് ബിഎസ്എന്‍എല്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ ലഭ്യമായിരിക്കുന്ന ഡേറ്റയുടെ ഇരട്ടിയാണ് പുതിയ ഓഫര്‍ പ്രകാരം ലഭിക്കുക.

1,498 രൂപയുടെ പ്ലാനിന് 18 ജിബി ഡേറ്റയാണ് ലഭ്യമാകുക. 2,798 രൂപയ്ക്ക് 36ജിബി, 3,998 രൂപയ്ക്ക് 60ജിബി, 4,498 രൂപയ്ക്ക് 80ജിബി എന്നിങ്ങനെയാണ് ഉത്സവകാല ഓഫറുകള്‍.

നേരത്തെ 1,498, 2798, 3998, 4498 പ്ലാനുകളില്‍ യഥാക്രമം 9ജിബി, 18ജിബി, 30ജിബി, 40ജിബി എന്നിങ്ങനെയായിരുന്നു ഡേറ്റ ലഭ്യമായിരുന്നത്. ഒക് ടോബര്‍ 31 ന് മുമ്പായി ഈ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

16 രൂപയുടെ പ്രത്യേക താരിഫ് വൗച്ചറും ബിഎസ്എന്‍എല്‍ പുറത്തിറക്കി. 30 ദിവസത്തേയ്ക്ക് 60എംബി ഡേറ്റ ലഭിക്കും. ബിഎസ്എന്‍എല്‍ന്റെ പതിനാറാമത് വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ ഓഫര്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.

Top