bsnl new plan

ന്യൂഡല്‍ഹി: ബി.എസ്.എന്‍.എല്‍ 3ജി മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്ക് 25 ശതമാനം കുറച്ചു. ഒരു ജി.ബിക്ക് 36 രൂപയായാണ് കുറച്ചിരിക്കുന്നത്. 291 രൂപക്ക് സാധാരണ ലഭ്യമായിരുന്ന ഇന്റര്‍നെറ്റ് ഡാറ്റയുടെ നാല് മടങ്ങ് അധികഡാറ്റ ലഭ്യമാകും. പുതിയ നിരക്കനുസരിച്ച് 291 രൂപക്ക് 28 ദിവസത്തേക്ക് എട്ട് ജി.ബി ഡാറ്റയാണ് ലഭിക്കുക. നേരത്തേ ഇതേ തുകക്ക് രണ്ട് ജി.ബി ഡാറ്റയായിരുന്നു ലഭിച്ചിരുന്നത്.

ഇനി മുതല്‍ 78 രൂപക്ക് രണ്ട് ജി.ബി ഡാറ്റ ലഭിക്കും. നേരത്തേ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണിത്. പാന്‍ ഇന്ത്യ അടിസ്ഥാനത്തില്‍ ഫെബ്രുവരി ആറു മുതല്‍ ഈ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ബി.എസ്.എന്‍.എല്‍ ബോര്‍ഡ് ഉപഭോക്തൃ ക്ഷേമ ഡയറക്ടര്‍ ആര്‍.കെ. മിത്തല്‍ അറിയിച്ചു.

ബി.എസ്.എന്‍.എല്‍ 9.95 മില്യണ്‍ ഉപഭോക്താക്കളുമായി രാജ്യത്തെ ബ്രോഡ്ബാന്‍ഡ് വിപണിയില്‍ ഒന്നാമതാണ്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ 20.39 മില്യണ്‍ ഉപഭോക്താക്കളുമായി അഞ്ചാം സ്ഥാനത്തുമാണ്.

Top