ജിയോയ്ക്ക് തിരിച്ചടി; ഒരു വര്‍ഷത്തേക്ക് 1,999 രൂപ പ്ലാനുമായി ബിഎസ്എന്‍എല്‍

bsnl

റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ പുതിയ ഡാറ്റാ പ്ലാനുകള്‍ പ്രഖ്യാപിച്ച് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. 1,999 രൂപയുടെ ഡാറ്റാ പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.

1,999 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ പ്രതിദിനം 2ജിബി 3ജി മൊബൈല്‍ ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ നല്‍കുന്നു. ഇങ്ങനെ നോക്കുകയാണെങ്കില്‍ പ്രതിമാസം ശരാശരി 167 രൂപ മാത്രമേ ആകുന്നുളളൂ. ബിഎസ്എന്‍എലിന്റെ ഈ പുതിയ പ്ലാന്‍ ഡല്‍ഹി, മുംബൈ സര്‍ക്കിളുകളില്‍ മാത്രം ലഭ്യമല്ല. നിലവില്‍ ചെന്നൈ, തമിഴ്‌നാട് സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാകുക.

ഈ പ്ലാനുകള്‍ കൂടാതെ ബിഎസ്എന്‍എല്‍ ഫിഫ വേള്‍ഡ് കപ്പ് സ്‌പെഷ്യല്‍ ഡേറ്റ STV 149 പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ടെലികോം സര്‍ക്കിളുകളിലും ഈ പ്ലാന്‍ ലഭ്യമാണ്. ജൂലൈ 12 വരെ 4ജിബി 3ജി മൊബെല്‍ ഡേറ്റ പ്രതിദിനം നല്‍കുന്നു. എന്നാല്‍ ഈ പ്ലാനില്‍ വോയിസ് കോളും മൊബൈല്‍ ഡേറ്റയും ഉള്‍പ്പെടുത്തിയിട്ടില്ല.

Top