‘കുട്ടി ഓഫറുമായി’ ബിഎസ്എന്‍എല്‍; 39 രൂപയ്ക്ക് റീചാര്‍ജ് ചെയ്യൂ, പരിധിയില്ലാതെ വിളിക്കൂ..

bsnl

ആലപ്പുഴ: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് കുട്ടി ഓഫറുമായി ബി.എസ്.എന്‍.എല്‍. 39 രൂപയുടെ പുതിയ കോള്‍ ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെവിടെയുമുള്ള ബിഎസ്എന്‍എല്‍ ഫോണുകളിലേക്ക് പരിധിയില്ലാതെ വിളിക്കാന്‍ സാധിക്കുന്ന ഓഫറില്‍ മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് ദിവസം 200 മിനിറ്റും വിളിക്കാം.

ഏഴ് ദിവസമാണ് ഓഫറിന്റെ കാലാവധി. നിലവിലുള്ള 39 രൂപയുടെ ഓഫര്‍ പിന്‍വലിച്ച് ഈ മാസം 15 മുതല്‍ ഓഫര്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹി, മുംബൈ ഒഴികെയുള്ള എല്ലാ സര്‍ക്കിളുകളിലും റോമിങിലും ഈ സേവനം ലഭ്യമാകും.

Top