349 രൂപയ്ക്ക് 54 ജിബി ഡേറ്റയും പരിധിയില്ലാത്ത കോളുകളും: പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍

bsnl

മുംബൈ: ടെലികോം രംഗത്ത് ഡാറ്റാ വിപ്ലവം സൃഷ്ടിച്ച ജിയോയുമായി മത്സരിക്കാന്‍ ബിസ്എന്‍എല്‍ പുതിയ ഡാറ്റാ പ്ലാന്‍ അവതരിപ്പിച്ചു. 349 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ പ്രതിദിനം ഒരു ജിബി ഡാറ്റാ, പരിധിയില്ലാത്ത കോള്‍ സൗകര്യവുമാണ് ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫര്‍. 54 ദിവസമാണ് കാലാവധി. രാജ്യത്തൊട്ടാകെ പ്ലാന്‍ ലഭ്യമാണ്.

സമാന തുകയുള്ള ജിയോയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡേറ്റയും പരിധിയില്ലാത്ത കോള്‍ സൗകര്യവും പ്രതിദിനം 100 എസ്എംഎസുമാണ് സൗജന്യമായുള്ളത്. ഇതിന് 70 ദിവസത്തെ കാലാവധിയേ ഉള്ളൂ.

90 ദിവസ കാലാവധിയുള്ള 319 രൂപയുടെ പ്ലാനും 26 ദിവസ കാലാവധിയുള്ള 99 രൂപയുടെ പ്ലാനും അവതരിപ്പിച്ചതിനു പിന്നാലെയാണ് ബിഎസ്എന്‍എല്‍ പുതിയ പ്ലാനുമായി വരുന്നത്.

Top