bsnl new data offer

bsnl

പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കു വലിയൊരു ഡാറ്റ ഓഫറുമായി ബി.എസ്.എന്‍.എല്‍. ഏപ്രില്‍ ആദ്യം മുതല്‍ പാന്‍ ഇന്ത്യാ അടിസ്ഥാനത്തില്‍ ഓഫര്‍ ലഭിക്കുമെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ വ്യക്തമാക്കി.

നിലവിലെ പ്ലാനില്‍ അധിക തുക വാങ്ങാതെ ഉപയോഗിക്കാവുന്ന ഡാറ്റയുടെ അളവു കൂട്ടുകയാണു ബി.എസ്.എന്‍.എല്‍ ചെയ്തിരിക്കുന്നത്. 700 ശതമാനം വരെ അധിക ഡാറ്റ ഇങ്ങനെ ലഭിക്കും.

പ്ലാന്‍ 99 ല്‍ നിലവില്‍ സൗജന്യ ഡാറ്റ ലഭിച്ചിരുന്നില്ല. ഇവര്‍ക്ക് ഇനി 250 എംബി ഡാറ്റ ലഭിക്കും. പ്ലാന്‍ 225ല്‍ 200 എംബി ഡാറ്റയ്ക്കു പകരം 1000 എംബി ലഭിക്കും.

പ്ലാന്‍ 325ല്‍ 250 എംബി ഡാറ്റയ്ക്കു പകരം 2000 എംബി ലഭിക്കും. പ്ലാന്‍ 525 ല്‍ 500 എംബിയ്ക്കു പകരം 3000 എംബി ലഭിക്കും. പ്ലാന്‍ 725ല്‍ 1000 എംബി കിട്ടിയിരുന്ന സ്ഥാനത്തു 5000 എംബി ഡാറ്റ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

Top