5ജി സേവനവുമായി പൊതുമേഖല ടെലികോം സ്ഥാപനം ബിഎസ്എന്‍എല്‍

പൊതുമേഖല ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍ 5ജി സേവനങ്ങൾ അവതരിപ്പിക്കുന്നു.

4ജി, 5ജി സേവനങ്ങള്‍ നടപ്പിലാക്കുന്നതിനായി 700 മെഗാഹെട്‌സ് ബാന്‍ഡിലുള്ള എയര്‍വേവുകള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിഎസ്എന്‍എല്‍ ടെലികോം വകുപ്പിന് കത്തയച്ചു.

700 മെഗാഹെര്‍ട്‌സ് ബാന്‍ഡിലുള്ള 5 മെഗാഹെട്‌സിന്റെ 6 സ്ലോട്ടുകള്‍ ഇപ്പോള്‍ ലഭ്യമാണ്. വേഗതയുള്ള 5 ജി സേവനങ്ങള്‍ ലഭിക്കുന്നതിനായി ഒരു സ്ലോട്ടുകൂടി ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടു.

5ജി സേവനങ്ങള്‍ക്കായി ഫിന്നിഷ് കമ്പനിയായ നോക്കിയയുമായി ബിഎസ്എന്‍എല്‍ സഖ്യത്തിലേര്‍പ്പെടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

പുത്തന്‍ സാങ്കേതിക വിദ്യകളും ആശയങ്ങളും സ്വന്തമാക്കുക എന്നതാണ് ഇതുവഴി ബിഎസ്എന്‍എല്‍ ലക്ഷ്യം വയ്ക്കുന്നത്.

ഇന്ത്യയില്‍, 5ജി സാങ്കേതികവിദ്യയുടെ ഉപയോഗം യൂറോപ്പില്‍ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നും ഇന്ത്യന്‍ നഗരങ്ങളില്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Top