ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനവുമായി ബിഎസ്എന്‍എല്‍

BSNL

പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി എത്തിയിരിക്കുയാണ് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ക്ക് സൗജന്യമായി രാത്രി കോളുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്‌  കമ്പനി .

നിലവില്‍ രാത്രി ഒന്‍പതു മുതല്‍ രാവിലെ ഏഴു മണിവരെയായിരുന്നു അണ്‍ലിമിറ്റഡ് കോളുകള്‍ നല്‍കിയിരുന്നത്.  എന്നാല്‍ 2018 ജനുവരി ഒന്നുമുതല്‍ വോയിസ് കോളുകള്‍ രാത്രി 10.30 മുതല്‍ രാവിലെ 6 മണി വരെയാക്കിയിരിക്കുന്നു. ഈ സമയങ്ങളില്‍ ഇന്ത്യയിലുടനീളം കോളുകള്‍ ചെയ്യാം.

രാജ്യത്തുടനീളമുള്ള എല്ലാ ബിഎസ്എന്‍എല്‍ ലാന്റ് ഫോണ്‍, ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച് എന്നീ സേവനങ്ങളിലാണ്  സൗജന്യ കോളുകള്‍.

499 രൂപ മുതലാണ് അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ ആരംഭിക്കുന്നത് . എന്നാല്‍ എല്ലാ ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലും അണ്‍ലിമിറ്റഡ് ലാന്റ്‌ലൈന്‍ വോയിസ് കോളുകള്‍ നല്‍കുന്നില്ല.

ഫ്രീ കോളുകള്‍ ആസ്വദിക്കാനുളള  ഇത്തരം പദ്ധതികള്‍ ഉപയോക്താക്കള്‍ക്കു തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ കോംബോ പ്ലാനുകളായ BBG Combo ULD 499,  BBG Combo UL 599, BBG Combo ULD 675 എന്നിവയില്‍ സൗജന്യ രാത്രി കോളുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Top