‘വിംഗ്‌സ്’; ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനവുമായി ബിഎസ്എന്‍എല്‍

BSNL

പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് ടെലിഫോണി സേവനം (VOIP) ‘വിംഗ്‌സ്’ എന്ന പേരില്‍ അവതരിപ്പിച്ചു. IMS NGN കോര്‍ സ്വിച്ചുകളുടെ ഐപി അധിഷ്ഠിത ആക്‌സസ് നെറ്റ്‌വര്‍ക്ക് നല്‍കിയ ഒരു മൊബൈല്‍ നമ്പര്‍ പദ്ധതിയാകും ഈ സേവനം ഉപയോഗിക്കുക.

ഇത് ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുളള അവരുടെ സോഫ്റ്റ് ഡിവൈസുകളായ ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലറ്റുകള്‍ എന്നിവയില്‍ ഒരു SIP ക്ലയ്ന്റ് (soft app) ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കണം. ഇന്ത്യയിലോ അല്ലെങ്കില്‍ വിദേശത്തു നിന്നോ ലാന്റ് ഫോണില്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ കോള്‍ ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും ഈ ആപ്പ് ഒരു SIP ഫോണ്‍ ആയി പ്രവര്‍ത്തിക്കും.

വിംഗ്‌സിന്റെ വോയിസ് സേവനം ഉപയോഗിക്കാനായി സബ്‌സ്‌ക്രൈബര്‍ പേരന്റ് IMS കോറും അതു പോലെ IP ആക്‌സസ് നെറ്റ്‌വര്‍ക്കുമാണ് ഉപയോഗിക്കുന്നത്. VoIP സേവനത്തിനായുളള വണ്‍ടൈം ആക്ടിവേഷന്‍ ഫീസ് 1,099 രൂപയാണ്.

വളരെ മോശമായ മൊബൈല്‍ കവറേജുളള മേഖലകളിലെ ഉപയോക്താക്കളെ ലക്ഷ്യം വച്ചാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. കൂടാതെ വിംഗ് ഇന്റര്‍നെറ്റ് ടെലിഫോണി സേവനത്തില്‍ ബ്രോഡ്ബാന്‍ഡ്, വൈഫൈ, 4ജി, 3ജി എന്നിവയിലൂടെ കോളുകള്‍ ചെയ്യാനും അതു പോലെ സ്വീകരിക്കാനും കഴിയും.

Top