bsnl got 29 lakh new customers in march

ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ ജിയോ തരംഗം അലയടിക്കുമ്പോഴും ശക്തമായ മുന്നേറ്റം നടത്തി പൊതുമേഖാ സ്ഥാപനമായ ബിഎസ്എന്‍എല്‍. മാര്‍ച്ചില്‍ മാത്രം 29.5 ലക്ഷം പേര്‍ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് കണക്ഷനെടുത്തു. മൊത്തം 22 സര്‍ക്കിളുകളില്‍ പതിനെട്ടും ലക്ഷ്യമിട്ട ‘ടാര്‍ജറ്റ്’ കൈവരിച്ചു.

കേരളത്തില്‍ മാത്രം 2.2 ലക്ഷം പുതിയ കണക്ഷനുകള്‍ നേടി. യുപി(വെസ്റ്റ്), തമിഴ്‌നാട്, ഗുജറാത്ത്) എന്നീ സര്‍ക്കിളുകളാണ് കേരളത്തിന് പുറമെ രണ്ട് ലക്ഷത്തിലധികം പൂതിയ യൂസര്‍മാരെ സ്വന്തമാക്കിയത്. ഒരു ലക്ഷത്തിലധികം പുതിയ മൊബൈല്‍ വരിക്കാരെ സ്വന്തമാക്കാന്‍ സാധിച്ചത് ഒമ്പത് സര്‍ക്കിളുകളില്‍ നിന്നാണ്.

ആന്‍ഡമാന്‍ നിക്കോബാര്‍, അസം, ജാര്‍ഖണ്ഡ്, കൊല്‍ക്കത്ത, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, യുപി(വെസ്റ്റ്), യുപി(ഈസ്റ്റ്), ഉത്തരാഞ്ചല്‍, തമിഴ്‌നാട്, കേരള, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ 18 സര്‍ക്കുകളിലാണ് ബിഎസ്എന്‍എല്‍ നേട്ടം കൊയ്തത്.

ജിയോയ്ക്ക് മറുപടിയെന്നോണം അവതരിപ്പിച്ച 339 രൂപയുടെ അണ്‍ലിമിറ്റഡ് കോമ്പോ എസ്ടിവി പ്ലാന്‍ ആണ് കൂടുതല്‍ യൂസര്‍മാരെ സ്വന്തമാക്കാന്‍ ബിഎസ്എന്‍എല്ലിന് സഹായകരമായത്. പ്രതിദിനം രണ്ട് ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുമാണ് ഈ ഓഫറിന്റെ പ്രത്യേകത. അവതരിപ്പിച്ച് രണ്ടാഴ്ച്ചക്കുള്ളില്‍ കേരള സര്‍ക്കിളില്‍ മാത്രം രണ്ട് ലക്ഷത്തിലധികം പ്രീപെയ്ഡ് യൂസര്‍മാര്‍ 339 പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്തു.

Top