പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ 100 സൗജന്യ എസ്എംഎസുകള്‍ നല്‍കി ബിഎസ്എന്‍എല്‍

bsnl

പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ സൗജന്യ എസ്എംഎസ് ഓഫര്‍ നല്‍കി ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്റെ 399, 499 രൂപ പ്ലാനുകളിലാണ് ഓഫര്‍ ലഭ്യമാവുക. ജിയോ, വോഡഫോണ്‍, എയര്‍ടെല്‍ എന്നിവയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും സമാനമായ ഓഫറുകളുണ്ട്.

399 രൂപയുടെ പ്ലാനില്‍ 30 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 100 സൗജന്യ എസ്എംഎസ് എന്നിവ 30 ദിവസത്തേക്കാണ് നല്‍കുന്നത്. 499 രൂപ പ്ലാനില്‍ 45 ജിബി ഡാറ്റ, 100 സൗജന്യ എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ എന്നിവ 30 ദിവസത്തേക്കും നല്‍കുന്നുണ്ട്.

തമിഴ്‌നാട്, ചെന്നൈ എന്നീ സര്‍ക്കിളുകളില്‍ മാത്രമേ ഓഫര്‍ ലഭ്യമാകൂ എന്നായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ബിഎസ്എന്‍എല്ലിന്റെ എല്ലാ ടെലികോം സര്‍ക്കിളുകളിലും ഓഫര്‍ ലഭ്യമാകുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.

Top