ബിഎസ്എന്‍എല്ലിന്റെ അഞ്ച് പ്രീപെയ്ഡ് പ്ലാനുകള്‍ ഏതെല്ലാമെന്ന് നോക്കാം

bsnl

ടെലികോം കമ്പനികള്‍ നിരന്തരം പ്ലാനുകള്‍ അവതരിപ്പിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് അവ ഏതെന്ന് മനസിലാക്കാന്‍ പ്രയാസമായിരിക്കും. ബിഎസ്എന്‍എല്ലിന്റെ 100 രൂപയില്‍ താഴെയുള്ള ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

ബിഎസ്എന്‍എല്‍ 19 രൂപ പ്ലാന്‍

ബിഎസ്എന്‍എല്ലിന്റെ 19 രൂപ പ്ലാനിന്റെ വാലിഡിറ്റി 54 ദിവസമാണ്. പാന്‍ ഇന്ത്യ അടിസ്ഥാനത്തിലല്ല ഈ പ്ലാന്‍. തമിഴ്‌നാട്, ചെന്നൈ സര്‍ക്കിളുകളില്‍ മാത്രമാണ് ഈ പ്ലാന്‍ ലഭ്യമാകുന്നത്. ബിഎസ്എന്‍എല്‍ ടൂ ബിഎസ്എന്‍എല്ലിലേക്ക് വിളിക്കാന്‍ 15 പൈസയും ബിഎസ്എന്‍എല്ലില്‍ നിന്നും മറ്റു നെറ്റ് വര്‍ക്കിലേക്ക് 35 പൈസയുമാണ് മിനിറ്റിന് ഈടാക്കുന്നത്.

ബിഎസ്എന്‍എല്‍ 27 രൂപ പ്ലാന്‍

ബിഎസ്എന്‍എല്ലിന്റെ 7 രൂപ പ്ലാനിന്റെ വാലിഡിറ്റി 7 ദിവസമാണ്. അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 300എസ്എംഎസ്, 1ജിബി 2ജി/3ജി ഡേറ്റ എന്നിവ ഈ പ്ലാനില്‍ ലഭിക്കുന്നു. FUP ലിമിറ്റ് ഇല്ല എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും പ്രധാന പ്രത്യേകത. മുംബൈ, ഡല്‍ഹി സര്‍ക്കിളുകളില്‍ ഈ പ്ലാന്‍ ലഭ്യമല്ല.

ബിഎസ്എന്‍എല്‍ 26 രൂപ, 47 രൂപ, 58 രൂപ പ്ലാനുകള്‍

ഈ മൂന്നു പ്ലാനുകളും അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകള്‍ ഉള്‍പ്പെടെയാണ് എത്തിയിരിക്കുന്നത്. എന്നാല്‍ ഈ കോളുകള്‍ ഡല്‍ഹി, മുംബൈ സര്‍ക്കിളുകളില്‍ മാത്രം ലഭ്യമല്ല. 26 രൂപ പ്ലാനിന്റെ വാലിഡിറ്റി 2 ദിവസവും 47 രൂപ പ്ലാന്‍ വാലിഡിറ്റി 11 ദിവസവും 58 രൂപ പ്ലാന്‍ വാലിഡിറ്റി 7 ദിവസവുമാണ്.

ഇതില്‍ 26 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകള്‍ ഏതു നെറ്റ്വവര്‍ക്കിലേക്കും ചെയ്യാം. കൂടാതെ പ്രതിദിനം 100എസ്എംഎസ് പ്രതിദിനം, 150എംബി ഡേറ്റ എന്നിവയും നല്‍കുന്നു. എന്നാല്‍ 47 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ മാത്രമേ നല്‍കുന്നുളളൂ. ഡേറ്റ/എസ്എംഎസ് എന്നിവ ഈ പ്ലാനില്‍ ലഭ്യമല്ല. 58 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി വോയിസ് കോളുകള്‍, 100എസ്എംഎസ് പ്രതിദിനം, 500എംബി ഡേറ്റ എന്നിവ ലഭിക്കുന്നു.

ബിഎസ്എന്‍എല്‍ 39 രൂപ, 98 രൂപ, 99 രൂപ പ്ലാനുകള്‍

ബിഎസ്എന്‍എല്ലിന്റെ സ്‌പെഷ്യല്‍ താരിഫ് ഓഫറിന്റെ കീഴിലാണ് ഈ മൂന്നു പ്ലാനുകളും വരുന്നത്. 39 രൂപ പ്ലാനിന് 10 ദിവസം വാലിഡിറ്റിയും 98 രൂപ പ്ലാനിന് 26 ദിവസത്തെ വാലിഡിറ്റിയും 99 രൂപ പ്ലാനിന് 26 ദിസത്തെ വാലിഡിറ്റിയുമാണ് ലഭിക്കുന്നത്.

മുംബൈ, ഡല്‍ഹി എന്നിവിടങ്ങള്‍ ഒഴികെ ബിഎസ്എന്‍എല്ലിന്റെ 39 രൂപ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതിനോടൊപ്പം 100എസ്എംഎസും ഉണ്ട്.

എന്നാല്‍ 99 രൂപ പ്ലാനില്‍ ഏതു നെറ്റ്വവര്‍ക്കിലേക്കും എസ്റ്റിഡി, ലോക്കല്‍ കോളുകള്‍ ചെയ്യാം. 98 രൂപ പ്ലാനില്‍ 1.5ജിബി ഡേറ്റ പ്രതിദിനം നല്‍കുന്നതല്ലാതെ മറ്റൊരു ആനുകൂല്യങ്ങളും നല്‍കുന്നില്ല.

Top