BSNL decrease losses compared to previous years

മുംബൈ: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം ബിഎസ്എന്‍എല്ലിന്റെ നഷ്ടം കുറഞ്ഞെന്ന് കണക്കുകള്‍. കഴിഞ്ഞവര്‍ഷത്തെ ആകെ നഷ്ടം 4,890 കോടി രൂപയാണ്. എന്നാല്‍ ഇത് 2015 നെ അപേക്ഷിച്ച് കുറവാണ്.

2015 ഡിസംബറില്‍ 6,121 കോടി രൂപയായിരുന്നു നഷ്ടം. ഇത് 2016 ഡിസംബറില്‍ എത്തിയപ്പോള്‍ 4,890 കോടിയായി കുറഞ്ഞു.

അതേ സമയം സേവനങ്ങള്‍ നല്‍കുന്നതിന്റെ വരുമാനത്തില്‍ കമ്പനിക്ക് 5.8 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതുവഴി കമ്പനിക്ക് 19,3796 കോടിയുടെ വരുമാനം ലഭിച്ചു.

വരുമാനത്തില്‍ 7 ശതമാനത്തോളം വര്‍ദ്ധനവാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രേഖപ്പെടുത്തിയതതെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനൂപം ശ്രീവാസ്തവ പറഞ്ഞു.

Top