പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍; 258 രൂപയുടെ റീച്ചാര്‍ജില്‍ 153 ജിബി ഡാറ്റ

പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍ തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഐപിഎല്‍ പ്രമാണിച്ചാണ് ഉപഭോക്താക്കാള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

258 രൂപയുടെ റീച്ചാര്‍ജില്‍ 153 ജിബി ഡാറ്റയാണ് ലഭ്യമാകുക. വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന ഈ ഓഫറിന്റെ കാലാവധി ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കും മുതല്‍ അവസാനിക്കും വരെയുള്ള 51 ദിവസത്തേക്കാണ്. ക്രിക്കറ്റ് സീസണ്‍ മുന്നില്‍ കണ്ട് ജിയോയും ഓഫര്‍ പ്രഖ്യാപിച്ചിരുന്നു.

Top