ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു; നിഫ്റ്റി 20 പോയിന്റ് താഴ്ന്നു

sensex

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്‌സ് 8 പോയിന്റ് നേട്ടത്തില്‍ 36382ലും നിഫ്റ്റി 20 പോയിന്റ് താഴ്ന്ന് 10959ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 486 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. 1051 ഓഹരികള്‍ നഷ്ടത്തിലാണ്.

ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി, സിപ്ല, വിപ്രോ, ടെക് മഹീന്ദ്ര, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top