British Parliament attack ; The prime minister expressed sorrow

pm-modi

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

ആക്രമണത്തില്‍ ഇരകളായവര്‍ക്കുവേണ്ടിയും അവരുടെ കുടുംബത്തിനുവേണ്ടിയും പ്രാര്‍ഥിക്കുന്നുവെന്നു മോദി ട്വിറ്ററില്‍ കുറിച്ചു.

ഭീകരതയ്‌ക്കെതിരെയുള്ള ബ്രിട്ടന്റെ നിലപാടുകള്‍ക്കൊപ്പം ഇന്ത്യ നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ അക്രമിയുള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെടുകയും നാല്‍പ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top